സിംഗിൾ പാരന്റിങ്ങിനെക്കുറിച്ച് കരൺ ജോഹർ.അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒരു രക്ഷകർത്താവ് ആവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും മക്കൾ തങ്ങളുടെ അമ്മയെക്കുറിച്ച് ചോദിച്ചു തുടങ്ങിയെന്നും കരൺ ജോഹർ അഭിമുഖത്തിൽ പറഞ്ഞു.
'ഇതൊരു മോഡേൺ കുടുംബമാണ്. അസാധാരണമായ സാഹചര്യമാണ്.ആരുടെ വയറ്റിലാണ് ഞാൻ ജനിച്ചത്?, മമ്മ യഥാർഥത്തിൽ മമ്മയല്ല, അമ്മൂമ്മയാണ് എന്നൊക്കെയുള്ള ചോദ്യങ്ങൾ ഞാൻ ഇപ്പോൾ നേരിടുന്നുണ്ട്. ഈ സാഹചര്യം എങ്ങനെ ഈ സാഹചര്യം കൈകാര്യം ചെയ്യുമെന്ന് മനസിലാക്കാൻ കൗൺസിലറുടെയടുത്തും സ്കൂളിലും പോകുന്നുണ്ട്. ഇത് വളരെ എളുപ്പമുള്ള കാര്യമല്ല.
മകൻ ഒരുപാട് മധുര കഴിക്കും. അവൻ വണ്ണം വെച്ചിട്ടുണ്ട്. അതിലെനിക്ക് പരിഭ്രാന്തിയുണ്ട്. എന്നാൽ ഞാൻ ഇക്കാര്യം മകനോട് പറഞ്ഞിട്ടില്ല. കാരണം ഈ പ്രായത്തിൽ അവൻ അവന്റെ ജീവിതം ജീവിക്കണം. അവൻ സന്തോഷവാനായിരിക്കണമെന്നാണ് എന്റെ ആഗ്രഹം.
ഒരിക്കൽ ഞാൻ മകനോട്, യാഷ് നീ വണ്ണം വെച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഒരു ഹോളിഡേയിലായിരുന്നു ഞങ്ങൾ. പറഞ്ഞ് കഴിഞ്ഞ് റൂമിലേക്ക് പോയപ്പോൾ എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് തോന്നി. പുറത്ത് വന്ന് മകനെ കെട്ടിപ്പിടിച്ച് എന്നോട് ക്ഷമിക്കണം, നിനക്ക് ഇഷ്ടമുള്ളത് കഴിച്ചോ എന്ന് പറഞ്ഞു. കുട്ടിയായിരുന്നപ്പോൾ തന്നോട് മാതാപിതാക്കൾ മറ്റ് ആൺകുട്ടികളെ പോലെ നടക്കണമെന്ന് പറഞ്ഞിരുന്നു.എന്നാൽ കുട്ടികളെ അവരായി അംഗീകരിക്കാൻ അന്ന് സമൂഹം വളർന്നില്ലായിരുന്നു'-കരൺ ജോഹർ വ്യക്തമാക്കി
2017 ലാണ് വാടക ഗർഭധാരണത്തിലൂടെ കരൺ ജോഹറിന് ഇരട്ട കുഞ്ഞുങ്ങൾ ജനിക്കുന്നത്. യഷ്, രൂഹി എന്നാണ് മക്കളുടെ പേര്. സോഷ്യൽ മീഡിയയിൽ സജീവമായ കരൺ ജോഹർ മക്കൾക്കൊപ്പം രസകരമായ വിഡിയോകളിൽ എത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.