കരീന കപൂറിന്‍റെ 'പ്രെ​ഗ്നൻസി ബൈബിൾ' പുസ്തകം വിവാദത്തിൽ; താരത്തിന് കോടതിയുടെ നോട്ടീസ്

ർഭകാല അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ടുള്ള ബോളിവുഡ് താരം കരീന കപൂറിന്റെ 'കരീന കപൂർ ഖാൻ പ്രെ​ഗ്നൻസി ബൈബിൾ' എന്ന പുസ്തകത്തിന് മധ്യപ്രദേശ് ഹൈകോടതിയുടെ നോട്ടീസ്. പുസ്തകത്തിന്റെ പേരിനൊപ്പം ബൈബിൾ എന്ന വാക്ക് ഉപയോ​ഗിച്ചതാണ് നിയമക്കുരുക്കിൽപ്പെടാനുള്ള കാരണം. ബൈബിൾ എന്ന വാക്ക് പുസ്തകത്തിന്റെ തലക്കെട്ടിൽ ഉപയോ​ഗിച്ചതിന്റെ കാരണം കോടതി കരീനയോട് ആരാഞ്ഞിട്ടുണ്ട്.

പുസ്തകത്തിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക് ഉപയോഗിച്ചതിനെതിരെ ജബൽപുർ സ്വദേശിയായ ക്രിസ്റ്റഫർ ആന്റണി എന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. കരീനയെ കൂടാതെ പുസ്തകം വിൽക്കുന്നവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

പുസ്തകത്തിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്കുപയോ​ഗിച്ചത് ക്രിസ്ത്യൻ സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തുവെന്ന് ആന്റണി ആരോപിച്ചു. ലോകമെമ്പാടുമുള്ള ക്രിസ്തുമതത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ് ബൈബിൾ. കരീന കപൂർ ഖാന്റെ ഗർഭധാരണം ബൈബിളുമായി താരതമ്യം ചെയ്യുന്നത് തെറ്റാണ്. പുസ്തകത്തിന് വിലകുറഞ്ഞ പബ്ലിസിറ്റി നേടാനാണ് താരം ഈ വാക്ക് ഉപയോഗിച്ചതെന്ന് -ആന്റണി ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

2021ൽ പ്രസിദ്ധീകരിച്ച പുസ്തകം, കരീനയുടെ ഗർഭകാല യാത്രയെ വിവരിക്കുന്നതാണ്. നടിക്കെതിരെ ആദ്യം പരാതി പൊലീസിൽ നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചതിയോടെയാണ് അഭിഭാഷകൻ കോടതിയെ സമീപിച്ചത്.

Tags:    
News Summary - Kareena Kapoor Gets Court Notice For Using 'Bible' In Pregnancy Book Title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.