ലാൽ സിങ് ഛദ്ദയെ കുറിച്ച് ഹൃത്വിക് റോഷൻ; നടന് മറുപടിയുമായി കരീന കപൂർ...

വിവാദങ്ങളുടെ അകമ്പടിയോടെയാണ് ആമിർ ഖാൻ ചിത്രമായ ലാൽ സിങ് ഛദ്ദ പ്രദർശനത്തിന് എത്തിയത്. നാല് വർഷത്തിന് ശേഷമാണ് ഒരു ആമിർ ചിത്രം തിയറ്ററുകളിൽ എത്തുന്നത്.1994ൽ പുറത്ത് ഇറങ്ങിയ ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കാണ് ലാൽ സിങ് ഛദ്ദ. സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ആഗസ്റ്റ് 11ന് പുറത്ത് ഇറങ്ങി ലാൽ സിങ് ഛദ്ദയെ അഭിനന്ദിച്ച് നടൻ ഹൃത്വിക് റോഷൻ രംഗത്ത് എത്തിയിരുന്നു. ചിത്രം മിസ് ചെയ്യരുതെന്നും എല്ലാവരും ലാൽ സിങ് ഛദ്ദ കാണണമെന്നും നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി നടി കരീന കപൂർ എത്തിയിരിക്കുകയാണ്. നടന്റെ വാക്കുകൾക്ക് ലവ് ഇമോജിയാണ് നടി നൽകിയിരിക്കുന്നത്. കൂടാതെ ഇത് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിട്ടുമുണ്ട്.

ലാൽ സിങ് ഛദ്ദ കണ്ടു. എനിക്ക് ഈ ചിത്രത്തിന്റെ ഹൃദയം മനസിലായി. ഗുണദോഷങ്ങൾ മാറ്റി നിർത്തിയാൽ സിനിമ മനോഹരമാണ്. ചിത്രം മിസ് ചെയ്യരുത്. ഇപ്പോൾ തന്നെ പോയി കാണൂ. അതിമനോഹരമായ ചിത്രമാണ് ലാൽ സിങ് ഛദ്ദ- നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഒരു കാലത്ത് ബോളിവുഡിലെ ഹിറ്റ് ജോഡികളായിരുന്നു കരീനയും ഹൃത്വിക് റോഷനും. എന്നാൽ താരങ്ങളെ ചുറ്റിപ്പറ്റി പ്രണയ ഗോസിപ്പുകൾ വന്നതിന് ശേഷം ഇരുവരും ഒന്നിച്ച് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. ഹൃത്വിക് റോഷനുമായി അകലം സൂക്ഷിക്കുന്ന കരീനയുടെ കമന്റ് സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലു ചർച്ചയായിട്ടുണ്ട്.

ആഗസ്റ്റ് 11ന് റിലീസ് ചെയ്ത് ലാൽ സിങ് ഛദ്ദ ആദ്യ ദിനം  11.50 കോടി രൂപയാണ് ചിത്രം നേടിയത്. വെള്ളിയാഴ്ച നേടിയത് 7.26 കോടിയുമായിരുന്നു. രണ്ട് ദിവസം കൊണ്ട് 18.96 കോടി മാത്രമാണ് ചിത്രം സ്വന്തമാക്കിയത്. ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രമായിരുന്നു ലാൽ സിങ് ഛദ്ദ. എന്നാൽ  ഈ പ്രേക്ഷക പ്രതീക്ഷ നിലനിർത്താൻ ആമിർ ഖാന് സാധിച്ചിട്ടില്ല.

കരീന കപൂറാണ് ലാൽ സിങ് ഛദ്ദയിലെ നായിക. നടൻ നാഗ ചൈതന്യ, മോന സിങ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags:    
News Summary - Kareena Kapoor reacts Hrithik Roshan's 'magnificent' Comments About Laal Singh Chaddha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.