കുട്ടികളെ നോക്കാൻ താരങ്ങൾ നൽകുന്നത് രണ്ടര ലക്ഷമോ!ശമ്പളത്തെക്കുറിച്ച് കെയർടേക്കർ ലളിത ഡിസിൽവ

കരീന കപൂർ- സെയ്ഫ് അലിഖാൻ താരദമ്പതികളുടെ മകൻ തൈമൂർ അലിഖാനൊപ്പം സോഷ്യൽ മീഡിയയിൽ ഇടംപിടിച്ച പേരാണ് പീഡിയാട്രിക് നെഴ്‌സായ ലളിത ഡിസിൽവയുടെത്. ആനന്ദ് അംബാനിയുടെ കെയർടേക്കറായിട്ടാണ് ലളിത ഡിസിൽവ കരിയർ ആരംഭിച്ചതെങ്കിലും തൈമൂറിന്റെ നാനിയായിട്ടാണ് അറിയപ്പെടുന്നത്.

സെലിബ്രിറ്റിപീഡിയാട്രിക് നെഴ്‌സായ ലളിത ഡിസിൽവയുടെ മാസശമ്പളം രണ്ട് ലക്ഷത്തിന് മുകളിലാണെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ വാസ്തവം വെളിപ്പെടുത്തുകയാണ് ബോളിവുഡിലെ സെലിബ്രിറ്റി നാനിയായ ലളിത ഡിസിൽവ. ഒപ്പം താരമ്പതികളായ കരീനക്കും സെയ്ഫിനും വീട്ടിലെ ജീവനക്കാരോടുള്ള സമീപനത്തെക്കുറിച്ചും അഭിമുഖത്തിൽ പറയുന്നു.

'ശമ്പളത്തെക്കുറിച്ച് പ്രചരിക്കന്നത് കിംവദന്തികളാണ്.രണ്ടര ലക്ഷം രൂപ പ്രതിഫലമോ!ഇത് തെറ്റായ വിവരമാണ്.

കരീനയും സെയ്ഫും വീട്ടിലെ ജീവനക്കാരോട് വളരെ ബഹുമാനത്തോടെയാണ് പെരുമാറുന്നത്. അവർ ലളിതമായ ആളുകളാണ്.  ആ വീട്ടിൽ എല്ലാവരും ഒരേ ഭക്ഷണമാണ് കഴിക്കുന്നത്. കുടുംബാംഗങ്ങൾക്ക് എന്താണോ പാകം ചെയ്യുന്നത് അതുതന്നെയാണ് സ്റ്റാഫും കഴിക്കുന്നത്. അല്ലാതെ ജീവനക്കാർക്ക് പ്രത്യേകം ഭക്ഷണമൊന്നുമില്ല. ചിലപ്പോൾ ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കും. അങ്ങനെയുള്ള നിരവധി അവസരങ്ങൾ ഉണ്ടായിട്ടുണ്ട്'- ലളിത ഡിസിൽവ പറഞ്ഞു.

മുമ്പൊരിക്കൽ കരീനയും വീട്ടിലെ ജീവനക്കാരൊടൊപ്പം ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനെക്കുറച്ച് പറഞ്ഞിരുന്നു. അത് തങ്ങളുടെ വീട്ടിലെ രീതിയാണെന്നും താനും സെയ്ഫും അതിൽ വീട്ടുവീഴ്ച വരുത്താറില്ലെന്നും കരീന അന്ന് പറഞ്ഞിരുന്നു.

Tags:    
News Summary - Kareena Kapoor's Son Taimur's Nanny FINALLY Reveals If She Earned Rs 2.5 Lakh A Month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.