കർണൻ നെപ്പോളിയൻ ഭഗത് സിംഗ് ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. നടൻ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തിറക്കിയത്. സെവൻത് ഡേ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് ഏറെ പ്രശസ്തമാക്കിയ വാചകമാണ് "കർണൻ നെപ്പോളിയൻ ഭഗത് സിംഗ് ഇവർ മൂന്നു പേരുമാണ് എന്റെ ഹീറോസ്..." ആ പേരിലെത്തുന്ന ചിത്രത്തിന്റെ ടീസർ അദ്ദേഹം തന്നെ പുറത്തിറക്കിയത് പ്രേക്ഷകർക്കും കൗതുകമായി.
ശരത് ജി മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഫസ്റ്റ് പേജ് എന്റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ മോനു പഴേടത്താണ് നിർമ്മാണം.
യുവനടൻ ധീരജ് ഡെന്നിയും ആദ്യാ പ്രസാദും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, നന്ദു, ജോയി മാത്യു, സുധീർ കരമന, വിജയ കുമാർ, റോണി ഡേവിഡ് രാജ്, എൽദോ മാത്യു, അൽത്താഫ് സലീം, അനീഷ് ഗോപാൽ, വിഷ്ണു പുരുഷൻ, അബു സലിം, അപ്പാ ഹാജാ, കൊച്ചു പ്രേമൻ, സുനിൽ സുഖദ, നാരായണൻ കുട്ടി, ബിജുക്കുട്ടൻ, ബാലാജി, ദിനേശ് പണിക്കർ, ബോബൻ സാമുവേൽ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഷൈജു അടിമാലി, കണ്ണൻ സാഗർ, പ്രസാദ് മുഹമ്മ, ഷിൻസ്, സന്തോഷ്, കോട്ടയം പദ്മൻ, ശ്രീലക്ഷ്മി, കുളപ്പുള്ളി ലീല, സേതുലക്ഷ്മി അമ്മ, മോളി കണ്ണമാലി, ദേവകിയമ്മ, രശ്മി ബോബൻ, ഷൈനി സാറാ, ആര്യാ മണികണ്ഠൻ, അമ്പിളി നിലമ്പൂർ എന്നിവരും അഭിനയിച്ചിരിക്കുന്നു.
സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് യുവ സംഗീത സംവിധായകൻ രഞ്ജിൻ രാജാണ്. റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണൻ, അജീഷ് ദാസൻ,ശരത് ജി മോഹൻ തുടങ്ങിയവർ ചിത്രത്തിനായി വരികളെഴുതിയിട്ടുണ്ട്. ഉണ്ണിമേനോൻ, കെ എസ് ഹരിശങ്കർ, കണ്ണൂർ ഷരീഫ്, സിയ ഉൾ ഹഖ്, രഞ്ജിൻ രാജ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ക്യാമറ മാൻ : പ്രശാന്ത് കൃഷ്ണ എഡിറ്റർ: റെക്സൺ ജോസഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.