സക്‌സസ് ടീസറുമായി കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിങ് ടീം

'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്' ചിത്രത്തിന്റെ സക്‌സസ് ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ഫെബ്രുവരി നാലിനാണ് കേരളത്തിനകത്തും പുറത്തുമായി 125ലേറെ തിയറ്ററുകളില്‍ ഫാമിലി ത്രില്ലര്‍ ചിത്രമായ കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് റിലീസിനെത്തിയത്.

ഫസ്റ്റ് പേജ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് നിര്‍മ്മിച്ച് ശരത് ജി. മോഹന്‍ രചനയും സംവിധാനവും ചെയ്ത കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗില്‍ ധീരജ് ഡെന്നിയും ആദ്യ പ്രസാദുമാണ് നായികാ നായകന്‍മാരായി എത്തുന്നത്. ഇവരെ കൂടാതെ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, നന്ദു, വിജയകുമാര്‍, ശ്രീലക്ഷ്മി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

Full View

ചിത്രത്തില്‍ അഞ്ചു ഗാനങ്ങളും അടങ്ങിയിട്ടുണ്ട്. രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കിത്. ക്യാമറ പ്രശാന്ത് കൃഷ്ണ, എഡിറ്റിങ് റെക്‌സണ്‍ ജോസഫ്.

Tags:    
News Summary - Karnan Napoleon Bhagat Singh Success Teaser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.