കങ്കണ റണാവത്ത്​

കർഷകരെ അധിക്ഷേപിച്ചതിന് കങ്കണക്കെതിരെ എഫ്.ഐ.ആർ ഇടാൻ നിർദേശിച്ച് കോടതി

മുംബൈ: കാർഷിക നിയമത്തിനെതിരെ കര്‍ഷകർ നടത്തുന്ന പ്രക്ഷോഭത്തെ അധിക്ഷേപിച്ചു കൊണ്ട് നടി കങ്കണ റണൗത്ത് നടത്തിയ ട്വീറ്റില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് കര്‍ണാടക കോടതി. തുംകുരു ജില്ലാ കോടതിയാണ് കങ്കണക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിനോട് ഉത്തരവിട്ടത്.

കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ തീവ്രവാദികളുമായി ഉപമിച്ചായിരുന്നു കങ്കണയുടെ ട്വീറ്റ്. അഭിഭാഷകനായ എല്‍. രമേഷാണ് ഇതിനെതിരെ പരാതി നൽകിയത്.

'പ്രധാനമന്ത്രി മോദി ജി, ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ കഴിയും, തെറ്റിദ്ധരിക്കപ്പെട്ട ഒരാള്‍ക്ക് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാന്‍ കഴിയും, എന്നാല്‍ മനസിലാകത്തപോലെ അഭിനയിക്കുന്നവരെ എന്തു ചെയേയ്ാനാണ്. സി.എ.എ കൊണ്ടുവന്നതിലൂടെ ഒരു വ്യക്തിക്ക് പോലും ഇവിടെ പൗരത്വം നഷ്ടപ്പെട്ടിട്ടില്ല. ഇതേ തീവ്രവാദികളാണ് അന്ന് ഇവിടെ രക്തപ്പുഴയൊഴുക്കിയത്.' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നീ രാജ്യസഭയില്‍ പാസാക്കിയ ബില്ലുകള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷര്‍ക്കെതിരെയായിരുന്നു കങ്കണയുടെ ട്വീറ്റ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.