നടൻ ഇന്ദ്രജിത്ത് സുകുമാരനും അരവിന്ദ് സ്വാമിയും സുദീപ് കിഷനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നരകാസുരൻ. തെന്നിന്ത്യയിലെ മൂന്ന് ഉജ്ജ്വല നടൻമാരുടെ സിനിമ എന്നതിലുപരി യുവ സംവിധായകൻ കാർത്തിക് നരേൻ ധ്രുവങ്ങൾ പതിനാറ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന സിനിമ എന്നതിലൂടെയായിരുന്നു നരകാസുരൻ ശ്രദ്ധനേടിയത്. ശ്രിയ ശരണാണ് നായിക കഥാപാത്രമാകുന്നത്. ചിത്രത്തിെൻറ ട്രെയിലറും ടീസറുകളും ഇറങ്ങിയിട്ട് രണ്ട് വർഷം കഴിഞ്ഞെങ്കിലും നിര്‍മാണവുമായി ബന്ധപ്പെട്ട നിരവധി തടസ്സങ്ങളെ തുടർന്ന് റിലീസ് നീണ്ടുപോവുകയായിരുന്നു.
എന്നാൽ ചിത്രം വൈകാതെ തന്നെ ഒടിടി റിലീസായി എത്താൻ പോവുകയാണെന്നാണ് റിപ്പോട്ട്. നരകാസുരെൻറയും അരുൺ പ്രഭു സംവിധാനം ചെയ്ത വാഴിയുടേയും സട്രീമിങ് റേറ്റ്സ് സോണി ലിവ് സ്വന്തമാക്കിയതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ഒൗദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
സംവിധായകന്‍ ഗൗതം മേനോെൻറ ഒന്‍ട്രാഗ എന്റര്ടൈന്മെൻറ്സായിരുന്നു സിനിമയുടെ നിർമ്മാണം തുടക്കത്തിൽ ഏറ്റെടുത്തിരുന്നത് . എന്നാല്‍ ചിത്രത്തിനായി ഗൗതം മേനോന്‍ പണം മുടക്കുന്നില്ലെന്ന ആരോപണം ഉയർന്നിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉടലെടുത്തതോടെ കാര്‍ത്തിക് നരേൻ നിർമ്മാണത്തിൽ നിന്നും ഗൗതം മേനോനെ ഒഴിവാക്കിയതായും വാർത്തകൾ വന്നു. പിന്നാലെ വെങ്കട്ട് സോമസുന്ദരം, രേഷ്മ ഖട്ടാല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.