മലയാളം വെബ് സീരിസ് ‘കേരള ക്രൈം ഫയൽസ്, ഷിജു, പാറയിൽ വീട്, നീണ്ടകര’ ഒ.ടി.ടി പ്രദർശന തീയതി തീരുമാനിച്ചു. ലാലും അജു വർഗീസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വെബ് സീരീസാണിത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങി ഒന്നിലധികം ഭാഷകളിൽ സീരീസ് ലഭ്യമാകും.
ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ മലയാളത്തിലെ ആദ്യത്തെ ഒറിജിനൽ വെബ് സീരീസ് ആണ് കേരള ക്രൈം ഫയൽസ്. നിർമ്മാണ മൂല്യത്തിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ച ചെയ്യാതെയാണ് കേരള ക്രൈം ഫയൽസ് നിർമ്മിച്ചിരിക്കുന്നതെന്ന് അണിയറക്കാർ അവകാശപ്പെടുന്നു. ‘കേരളത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെങ്കിലും, കേരള ക്രൈം ഫയലുകളുടെ നിർമ്മാണവും കഥപറച്ചിലും ഇന്ത്യയിലെ ജനപ്രിയ വെബ് സീരീസുകൾക്ക് തുല്യമാണ്’-പരമ്പരയെക്കുറിച്ച് കുറിച്ച് നിർമ്മാതാവ് രാഹുൽ റിജി നായർ പറഞ്ഞു.
ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുൽ റിജി നായർ നിർമ്മിച്ച് അഹമ്മദ് കബീർ സംവിധാനം ചെയ്ത ‘കേരള ക്രൈം ഫയൽസ് ഷിജു, പാറയിൽ വീട്, നീണ്ടകര’ യുടെ തിരകഥാകൃത്ത് ആഷിഖ് ഐമറാണ്. സംഗീതം ഹെഷാം അബ്ദുൾ വഹാബും എഡിറ്റിങ് മഹേഷ് ഭുവനചന്ദ്രനും നിർവ്വഹിച്ചിരിക്കുന്നു. വെബ് സീരീസ് പ്രദർശനം ഈ മാസം 23ന് വെള്ളിയാഴ്ച്ച ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.