'എവിടെയെങ്കിലും ഒറ്റപ്പെട്ടു പോയാല്‍ വിളിക്കാം'; 'ആടുജീവിതം' വഴിയെ പരസ്യ കമ്പനികൾ

ബ്ലെസി-പൃഥ്വിരാജ് ചിത്രമായ ആടുജീവിതം മികച്ച പ്രതികരണവുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം ഇന്ത്യൻ സിനിമ ലോകത്ത് ചർച്ചയാകുമ്പോൾ ആടുജീവിതത്തിന്റെ ചുവടുപിടിച്ച് പരസ്യങ്ങളും എത്തിയിരിക്കുകയാണ്. ബെന്യാമിനാണ് ഫേസ്ബുക്ക് പേജിലൂടെ പരസ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മിൽമ മുതൽ കേരള പൊലീസുവരെ ആടുജീവിതം ട്രെന്റിന്റെ ഭാഗമായിട്ടുണ്ട്.

ആടുജീവിതം പോസ്റ്ററിൽ നജീബ് ഒറ്റക്ക് നടക്കുന്ന ചിത്രമാണ് കേരള പൊലീസിന്റെ പരസ്യത്തിൽ. നിങ്ങള്‍ എവിടെയെങ്കിലും ഒറ്റപ്പെട്ടു പോയാല്‍ വിളിക്കാം എന്നാണ് പരസ്യ വാചകം. 'ചൂടുജീവിതം, survive with milma, the hotlife' എന്ന ക്യാപ്ഷനോടെയാണ് മില്‍മയുടെ പരസ്യം. ബര്‍ഗര്‍ ലോഞ്ചിന്റെ പരസ്യം 'ബര്‍ഗര്‍ജീവിതം, every bite is a blast, the buger life എന്നാണ്. മരുഭൂമിയിൽ സഞ്ചരിക്കുന്ന കാറിനൊപ്പം ‘കാര്‍ജീവിതം, the car life’ എന്നാണ് കാര്‍ വാഷ് സെന്ററിന്റെത്.

ബെന്യാമിന്റെ നോവലായ ആടുജീവിതത്തെ ആസ്പദമാക്കി ബ്ലെസി ഒരുക്കിയ ചിത്രമാണ് ആടുജീവിതം. മാർച്ച് 28 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. പാൻ ഇന്ത്യൻ റിലീസായി എത്തിയ ആടുജീവിതത്തിന്റെ ഓപ്പണിങ് കളക്ഷൻ 16 കോടിയാണ്. വളരെ വൈകാതെ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ എത്തുമെന്നാണ് ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ടുകൾ  സൂചിപ്പിക്കുന്നത്..

Full View


Tags:    
News Summary - Kerala police And Milma Follow Aadujeevitham trend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.