ര​ഞ്ജി​ത്ത് ചലച്ചിത്ര അക്കാദമി ചെയർസ്ഥാനത്തുനിന്ന് പുറത്തേക്ക്...; ഈ മാസം 23ന് ശേഷം നടപടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യി​ൽ ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്തിന് ഒടുവിൽ പുറത്തേക്കുള്ള വഴിതെളിയുകയാണ്. അക്കാദമിയിൽ ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള പോ​ര് പരസ്യമായ സാഹചര്യത്തിലാണിത്. ഇത്തരം സൂചന നൽകുന്ന പ്രതികരണമാണ് ഇന്ന് രാവിലെ മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് നടത്തിയത്. ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. താനാരെയും വ്യക്തിപരമായി പരിഹസിക്കാറില്ല. രഞ്ജിത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്. 23 ന് ശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. നവകേരള സദസിന് ആലപ്പുഴയിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. പരാതിക്കാരെ വിളിച്ചു വരുത്തി അവർക്ക് പറയാനുള്ളത് കേൾക്കും. രഞ്ജിത്തിന് പറയാനുള്ളതും കേൾക്കും. ഏത് സാഹചര്യത്തിലാണ് മോശം പരാമർശം നടത്തിയതെന്ന് ചോദിക്കും. വ്യക്തിപരമായ തർക്കങ്ങളാണെല്ലാം. അക്കാദമിയുടെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കാ​തെ എ​ക്സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് വി​പു​ല​പ്പെ​ടു​ത്താ​നും ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗ​മാ​യ കു​ക്കു പ​ര​മേ​ശ്വ​ര​നെ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്യാ​നു​മു​ള്ള തീ​രു​മാ​ന​മാ​ണ് ഒ​രു​വി​ഭാ​ഗം അം​ഗ​ങ്ങ​ളെ ചൊ​ടി​പ്പി​ച്ച​ത്. ഇ​തോ​ടെ ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്തി​നെ​തി​രെ പ​ര​സ്യ​പ്ര​സ്താ​വ​ന​യു​മാ​യി ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ലെ​ത്തിയത്.

അ​ക്കാ​ദ​മി​ക്ക് ബൈ​ലോ​യു​ണ്ടെ​ന്നും അ​തു​പ്ര​കാ​ര​മേ എ​ക്സി​ക്യൂ​ട്ടി​വ് ബോ​ർ​ഡി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശം ന​ട​ത്താ​ൻ ക​ഴി​യൂ​വെ​ന്നും ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗം മ​നോ​ജ് കാ​ന മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. വ​രി​ക്കാ​ശ്ശേ​രി മ​ന​യി​ലെ ലൊ​ക്കേ​ഷ​ന​ല്ല അ​ക്കാ​ദ​മി​യെ​ന്ന് ര​ഞ്ജി​ത്ത് മ​ന​സ്സി​ലാ​ക്ക​ണം. അ​ക്കാ​ദ​മി​യു​ടെ ഭ​ര​ണ​സ​മി​തി​യാ​യ എ​ക്സി​ക്യൂ​ട്ടി​വി​ലേ​ക്ക് കു​ക്കു പ​ര​മേ​ശ്വ​ര​നെ നാ​മ​നി​ർ​ദേ​ശം ചെ​യ്യാ​നു​ള്ള തീ​രു​മാ​നം ജ​ന​റ​ൽ കൗ​ൺ​സി​ലി​ൽ ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ല. ഇ​തൊ​ന്നും ഒ​രാ​ൾ​ക്ക് തീ​രു​മാ​നി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ൽ ര​ഞ്ജി​ത്തും വൈ​സ് ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​റു​മ​ട​ക്കം ഒ​മ്പ​ത് പേ​രാ​ണ് അ​ക്കാ​ദ​മി​യു​ടെ ഭ​ര​ണ​സ​മി​തി​യാ​യ എ​ക്സി​ക്യൂ​ട്ടി​വ് ബോ​ർ​ഡി​ലു​ള്ള​ത്. സ​ർ​ക്കാ​ർ നോ​മി​നേ​റ്റ് ചെ​യ്യു​ന്ന 15 അം​ഗ ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് ര​ണ്ടു​പേ​രെ പി​ന്നീ​ട് സ​ർ​ക്കാ​ർ ത​ന്നെ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് നി​യ​മി​ക്കും.

നി​ല​വി​ൽ സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​നും പ്ര​കാ​ശ് ശ്രീ​ധ​റു​മാ​ണ് അ​ത്ത​ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ. മൂ​ന്നാ​മ​ത് ഒ​രാ​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ങ്കി​ൽ ബൈ​ലോ പ​രി​ഷ്ക​രി​ക്കേ​ണ്ടി​വ​രും. ഇ​തി​ന് ജ​ന​റ​ൽ കൗ​ൺ​സി​ലി​ൽ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ അം​ഗീ​കാ​രം വേ​ണം. നി​ല​വി​ൽ ഈ ​ഭൂ​രി​പ​ക്ഷം ര​ഞ്ജി​ത്തി​ന് ഇ​ല്ലെ​ന്നാ​ണ് വി​മ​ത​വി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. ചെ​യ​ർ​മാ​ൻ കാ​ണി​ക്കു​ന്ന മാ​ട​മ്പി​ത്ത​രം വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന്​ എ.​ഐ.​വൈ.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ എ​ൻ. അ​രു​ൺ പ​റ​ഞ്ഞു. ര​ഞ്ജി​ത്തി​നെ സ​ർ​ക്കാ​ർ തി​രു​ത്ത​ണം അ​ല്ലെ​ങ്കി​ൽ പു​റ​ത്താ​ക്ക​ണം. ഇ​തി​ൽ ഒ​രു​ത​ര​ത്തി​ലു​ള്ള വി​ട്ടു​വീ​ഴ്ച​ക്കും ത​യാ​റ​ല്ലെ​ന്നും അ​രു​ൺ പ​റ​ഞ്ഞു. എ​ന്നാ​ൽ, അ​ക്കാ​ദ​മി​യി​ൽ ഭി​ന്ന​ത​യി​ല്ലെ​ന്നും കു​ക്കു​വി​നെ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ശി​പാ​ർ​ശ ചെ​യ്തു​കൊ​ണ്ടു​ള്ള ക​ത്ത് ഉ​ട​ൻ സാം​സ്കാ​രി​ക മ​ന്ത്രി​ക്ക് ന​ൽ​കു​മെ​ന്നും ര​ഞ്ജി​ത്ത് പ​റ​ഞ്ഞു. അ​ക്കാ​ദ​മി​യി​ലെ ചേ​രി​പ്പോ​ര് ഒ​ത്തു​തീ​ർ​ക്കാ​ൻ സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 

‘പറഞ്ഞത് ചെയർമാൻ കേസരയിലിരുന്നല്ല, വീട്ടിലെ വരാന്തയിലിരുന്ന്’

തി​രു​വ​ന​ന്ത​പു​രം: സം​വി​ധാ​യ​ക​ൻ ഡോ. ​ബി​ജു​വി​നെ​തി​രാ​യ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത്. അ​ക്കാ​ദ​മി ചെ​യ​ർ​മാ​​ന്‍റെ ക​സേ​ര​യി​ൽ ഇ​രു​ന്നു​കൊ​ണ്ട​ല്ല അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തെ​ന്നും ത​ന്‍റെ വീ​ടി​​ന്‍റെ വ​രാ​ന്ത​യി​ലി​രു​ന്ന് ന​ട​ത്തി​യ സാ​ധാ​ര​ണ സം​ഭാ​ഷ​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. തീ​ർ​ത്തും സൗ​ഹൃ​ദ സം​ഭാ​ഷ​ണ​മാ​ണ​ത്. വീ​ടി​​ന്‍റെ വാ​തി​ൽ ഞാ​ൻ അ​ട​യ്​​ക്കാ​റി​ല്ല. പ​ത്ര​ക്കാ​ർ വ​ന്നു. അ​വ​ർ, ഏ​റെ ദൂ​ര​ത്തു​നി​ന്ന് വ​ന്ന​ത​ല്ലേ. ഞാ​ൻ സം​സാ​രി​ച്ചു. ശ​രി​യാ​യ രീ​തി​യി​ൽ വ​സ്ത്രം പോ​ലും ധ​രി​ച്ചി​രു​ന്നി​ല്ല. ചി​ല​ർ വി​ളി​ച്ച് ചോ​ദി​ച്ചു. ന​ല്ല കു​പ്പാ​യം ഇ​ട്ടൂ​ടേ​യെ​ന്ന്. എ​​ന്‍റെ പ​ഴ​യ​കാ​ല സി​നി​മ​ക​ളെ കു​റി​ച്ച് ചോ​ദ്യ​ങ്ങ​ൾ വ​ന്ന​പ്പോ​ൾ, അ​ത​ല്ല, ച​ല​ചി​ത്ര​മേ​​ള​യെ കു​റി​ച്ചൊ​ക്കെ ചോ​ദി​ക്കൂ​വെ​ന്ന് ഞാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​തി​നി​ടെ, ഇ​ത് റെ​ക്കോ​ഡ് ചെ​യ്യു​ന്നു​ണ്ടോ​യെ​ന്ന് ചോ​ദി​ച്ചു. ഇ​ല്ല സ്റ്റി​ൽ​സ് എ​ടു​ക്കു​​ന്നു​വെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. അ​വ​രി​പ്പോ​ൾ, അ​ത് ടെ​ലി​ക്കാ​സ്റ്റ് ചെ​യ്തു -ര​ഞ്ജി​ത്ത് പ​റ​ഞ്ഞു. ഡോ. ​ബി​ജു​വി​ന്‍റെ ചി​ത്ര​മാ​യ ‘അ​ദൃ​ശ്യ ജാ​ല​ക​ങ്ങ​ൾ’ ച​ല​ച്ചി​ത്ര​മേ​ള​യി​ൽ​പോ​ലും കാ​ണാ​ൻ ആ​ളി​ല്ലെ​ന്നും സി​നി​മ ജ​ന​ങ്ങ​ളി​ൽ സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു​വെ​ന്ന് ചി​ന്തി​ക്കു​ന്ന​വ​ർ വി​ഡ്ഢി​ക​ളു​മാ​ണെ​ന്നു​മാ​യി​രു​ന്നു അ​ഭി​മു​ഖ​ത്തി​ലെ ര​ഞ്ജി​ത്തി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ.

Tags:    
News Summary - Kerala State Chalachitra Academy Director Ranjith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.