പാലക്കാട്: കേരള വാട്ടർ അതോറിറ്റിയുടെ പരസ്യചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും പ്രദർശന സജ്ജമാകുന്നു. പൈപ്പ് വഴി വീട്ടുമുറ്റത്ത് കുടിവെള്ളമെത്തുന്നതിനുള്ള ചെലവും അധ്വാനവും ജനങ്ങളെ ബോധ്യപ്പെടുത്തുക, ജലം പാഴാകുന്നതു വഴി അമിത ബിൽ വരുന്നത് ഒഴിവാക്കാൻ മുന്നറിയിപ്പ് നൽകുക, മൊബൈൽ ഫോണിലൂടെ വാട്ടർ ചാർജ് അടക്കുന്നത് പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമായാണ് പരസ്യചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും ഒരുക്കുന്നത്.
കേരള വാട്ടർ അതോറിറ്റി ഫിനാൻസ് മാനേജറും ചീഫ് അക്കൗണ്ട്സ് ഓഫിസറുമായ വി. ഷിജിത്തിന്റെ മേൽനോട്ടത്തിൽ ജീവനക്കാരുടെയും കലാകാരന്മാരുടെയും കൂട്ടായ്മയാണ് നേതൃത്വം നൽകുന്നത്.
ഷിബു വെമ്പല്ലൂർ സംവിധാനവും മുരളീധരൻ കൊട്ടാരത്ത് നിർമാണവും കൃഷ്ണ കെ. സഹദേവ് ഛായാഗ്രഹണവും നിരഞ്ജൻകുമാർ എഡിറ്റിങ്ങും റീജോ ചക്കാലക്കൽ സംഗീതവും നിർവഹിക്കുന്നു. പ്രഹ്ലാദ് മുരളി, വേദ സുനിൽ, വിസ്മയ വിശ്വനാഥ് എന്നിവരാണ് മുഖ്യ വേഷങ്ങളിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.