ദിലീപ് മുഖ്യവേഷത്തിലെത്തുന്ന നാദിര്‍ഷ ചിത്രം 'കേശു ഈ വീടിന്റെ നാഥ'െൻറ ട്രെയിലർ ശ്രദ്ധനേടുന്നു. സജീവ് പാഴൂര്‍ തിരക്കഥയൊരുക്കി നാദ് ഗ്രൂപ്പ് നിര്‍മിക്കുന്ന ചിത്രം ഡിസംബര്‍ 31നാണ് ഡിസ്‌നി+ഹോട്ട്‌സ്റ്റാറിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
ദിലീപിനൊപ്പം ഉര്‍വശി, ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, കോട്ടയം നസീര്‍, നെസ്ലിന്‍, സ്വാസിക തുടങ്ങി ഒരു വലിയ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദിലീപിന്റെ ഇതുവരെ കാണാത്ത ഗെറ്റപ്പ് ചേഞ്ച് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്.
നാദ് ഗ്രൂപ്പ്, യു ജി എം എന്നി ബാനറിൽ ദിലീപ്, ഡോക്ടർ സഖറിയ തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റ ഛായാഗ്രഹണം അനിൽ നായർ നിർവ്വഹിക്കുന്നു. ബി.കെ ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് നാദിർഷ തന്നെ സംഗീതം പകരുന്നു.
പ്രാെജ്റ്റ് ഡിസെെനര്‍-റോഷൻ ചിറ്റൂർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത്ത് കരുണാകരന്‍, കല-ജോസഫ് നെല്ലിക്കൽ, മേക്കപ്പ്-റോഷന്‍ എന്‍.ജി, പി.വി ശങ്കര്‍, വസ്ത്രാലങ്കാരം-സഖി,സ്റ്റില്‍സ്-അഭിലാഷ് നാരായണന്‍, എഡിറ്റർ-സാജൻ, പരസ്യക്കല-ടെന്‍ പോയിന്റ്, പശ്ചാത്തല സംഗീതം-ബിജിബാൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-ഹരീഷ് തെക്കേപ്പാട്ട്, അസ്സോസിയേറ്റ് ഡയറക്ടര്‍-വിജീഷ് അരൂര്‍, ജോണ്‍ കെ പോള്‍, അസിസ്റ്റന്റ് ഡയറക്ടര്‍-ജിത്തു സുധന്‍, അരുണ്‍ രാജ്, രജീഷ് വേലായുധന്‍, പ്രൊഡക്ഷന്‍ മാനേജര്‍-രാഹുല്‍, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-രാജേഷ് സുന്ദരം, കരുണാകരൻ, ലോക്കേഷൻ-കൊച്ചി, പഴനി, മധുര, രാമേശ്വരം, കാശി. വാർത്ത പ്രചരണം-എ എസ് ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.