കിച്ച സുദീപ് നായകനാകുന്ന ബ്രഹ്മാണ്ട ചിത്രം വിക്രാന്ത് റോണയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ബുർജ് ഖലീഫയിൽ ടൈറ്റില്‍ ലോഗോയും 180 സെക്കന്‍ഡ് സ്നീക് പീക്കും റിലീസ് ചെയുന്ന ലോകത്തിലെ ആദ്യ സിനിമയാണ് വിക്രാന്ത് റോണ. അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് പദ്ധതിയിടുന്ന ഫിക്ഷണൽ ത്രില്ലർ ആണ് ചിത്രം.
ദുബായിയിൽ വെച്ചാണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കുന്ന ഇവൻറ് നടന്നത്. കിച്ച സുദീപ് സിനിമയിൽ 25 വര്‍ഷം പൂർത്തിയാക്കുന്നതിെൻറ ആഘോഷം കൂടിയായിരുന്നു അത്. താരത്തിെൻറ 2000 ft വിർച്വൽ കട്ടൗട്ടും അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. അനൂപ് ഭണ്ഡാരി ആണ് ചിത്രത്തിെൻറ സംവിധായകൻ. ശാലിനി ആര്ട്സിെൻറ ബാനറിൽ ജാക്ക് മഞ്ചുനാഥ്, ശാലിനി മഞ്ജുനാഥ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. കൊ-പ്രൊഡ്യൂസര്‍ അലങ്കാർ പാണ്ഡ്യൻ. സംഗീതം - ബി അജനേഷ് ലോക്നാഥ്, ഛായാഗ്രഹണം - വില്യം ഡേവിഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.