ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. സെപ്റ്റംബർ 12 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
ഇപ്പോഴിത ചിത്രം ആഗോളതലത്തിൽ 50 കോടി ക്ലബിൽ ഇടംപിടിച്ചിരിക്കുകയാണ്. ആസിഫ് അലിയുടെ ആദ്യ 50 കോടി ചിത്രം കൂടിയാണിത്. കിഷ്കിന്ധാ കാണ്ഡം റിലീസ് ചെയ്ത് 12 ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സിനിമ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
കിഷ്‍കിന്ധാ കാണ്ഡത്തിന്റെ ഒ.ടി.ടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറാണെന്നാണ് വിവരം. ഒ.ടി.ടി, സാറ്റലൈറ്റ് റൈറ്റ്സ് 12 കോടിക്കാണ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. ആസിഫ് അലി നായകനായ ഒരു ചിത്രത്തിന് ലഭിച്ച ഉയര്‍ന്ന തുകയാണെന്ന് വ്യക്തമാണ്.
ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ ആസിഫ് അലിക്കൊപ്പം വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഗുഡ്‌വില്‍ എന്റർടെയ്ൻമെന്റ്സിനു രോമാഞ്ചത്തിനു ശേഷം മറ്റൊരു സൂപ്പർഹിറ്റ് കൂടി സംഭവിച്ചിരിക്കുന്നു. ബജറ്റ് വച്ച് നോക്കിയാലും ചിത്രം മുതൽ മുടക്ക് ഇതിനോടകം തന്നെ തിരിച്ചു പിടിച്ചെന്നാണ് റിപ്പോർട്ടുകൾ. ഒടിടി റൈറ്റ്സും മറ്റും ഇനിയും വിറ്റുപോകാനുണ്ട്. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.