കോട്ടയം നസീറും ജോസുകുട്ടി ജേക്കബും പ്രധാന വേഷങ്ങളിലെത്തുന്ന 'റാണി ചിത്തിര മാര്‍ത്താണ്ഡ'യുടെ ട്രെയിലര്‍ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. മമ്മൂട്ടി കമ്പനിയുടെ സോഷ്യല്‍മീഡിയ പേജുകളിലൂടെയാണ് ട്രെയിലര്‍ പുറത്തിറങ്ങിയത്. ചിത്രം ഈ മാസം 27നാണ് റിലീസിനെത്തുന്നത്. ഒട്ടേറെ വെബ്‌സീരീസുകളിലൂടെ ശ്രദ്ധ നേടിയ കീര്‍ത്തന ശ്രീകുമാര്‍ ചിത്രത്തില്‍ നായികയാകുന്നു.
അച്ഛന്‍-മകന്‍ വേഷങ്ങളില്‍ കോട്ടയം നസീറും, ജോസുകുട്ടി ജേക്കബും ഒന്നിക്കുന്ന രസകരമായ കുടുംബ ചിത്രമാണ് റാണി ചിത്തിര മാര്‍ത്താണ്ഡ. മെഡിക്കല്‍ ഷോപ്പ് നടത്തിപ്പുകാരായ ഒരച്ഛന്റേയും മകന്റേയും ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിങ്കു പീറ്ററാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ള പ്രമേയവുമായാണ് ചിത്രം എത്തുന്നത്.
കുടുംബബന്ധങ്ങളും പ്രണയബന്ധങ്ങളും രസകരമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളുമായാണ് സിനിമയെത്തുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒരു മെഡിക്കല്‍ ഷോപ്പ് ഉടമയായ അച്ഛനില്‍ നിന്ന് ആ ബിസിനസ് മകന്‍ ഏറ്റെടുക്കുന്നതും, അതുമായി ബന്ധപ്പെട്ട് വരുന്ന സെക്കന്‍ഡ് ജനറേഷന്‍ ബിസിനസ് പ്രശ്‌നങ്ങളും, അതിനിടയില്‍ പ്രണയം മൂലം സംഭവിക്കുന്ന ചില കാര്യങ്ങളുമൊക്കെയാണ് റൊമാന്റിക് കോമഡി ജോണറില്‍ ഒരുങ്ങുന്ന സിനിമയില്‍ അവതരിപ്പിക്കുന്നത്. വൈശാഖ് വിജയന്‍, അഭിഷേക് രവീന്ദ്രന്‍, ഷിന്‍സ് ഷാന്‍, കിരണ്‍ പിതാംബരന്‍, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്.
രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ നിഖില്‍ എസ് പ്രവീണ്‍ ആണ് സിനിമയുടെ ഛായാഗ്രഹണം. ഗ്രാമി അവാര്‍ഡുകള്‍ സ്വന്തമാക്കിയ മനോജ് ജോര്‍ജ്ജാണ് സിനിമയുടെ സംഗീതമൊരുക്കിയിരിക്കുന്നത്. ചീഫ് അസോ.ഡയറക്ടര്‍ അനൂപ് കെ.എസ്, എഡിറ്റര്‍: ജോണ്‍കുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കലാസംവിധാനം: ഔസേഫ് ജോണ്‍, കോസ്റ്റ്യൂം: ലേഖ മോഹന്‍, ഗാനരചന: വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, കോറിയോഗ്രഫി: വിജി സതീഷ്, സൗണ്ട് ഡിസൈന്‍: അരുണ്‍ വര്‍മ എംപിഎസ്ഇ, ഡിഐ കളറിസ്റ്റ്: ആര്‍ മുത്തുരാജ്, അസോ.ഡയറക്ടേഴ്‌സ്: എംഎസ് നിഥിന്‍, നിഖില്‍ രാജ്, അസോ.ക്യാമറ: തന്‍സിന്‍ ബഷീര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ മാനേജര്‍: ആദര്‍ശ് സുന്ദര്‍, അസി.ഡയറക്ടര്‍: അനന്ദു ഹരി, വിഎഫ്എക്‌സ്: മേരകി, സ്റ്റില്‍സ്: ഷെബീര്‍ ടികെ, ഡിസൈന്‍സ്: യെല്ലോടൂത്ത്, മാര്‍ക്കറ്റിംഗ്: സ്‌നേക്ക്പ്ലാന്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.