തിരുവനന്തപുരം: ചിത്രാഞ്ജലി സ്റ്റുഡിയോക്ക് സമാനമായി കൊച്ചിയിൽ വൻ മുതൽ മുടക്കിൽ പ്രൊഡക്ഷൻ ഹൗസ് പദ്ധതിയുമായി സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ( കെ.എസ്.എഫ്.ഡി.സി). കൊച്ചി കടവന്ത്രയിൽ സിനിമക്ക് വേണ്ടുന്ന എല്ലാ സജ്ജീകരണങ്ങളോടും കൂടിയ വളരെ വിശാലമായ പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കാനാണ് പദ്ധതി. അതിനൂതന സംവിധാനങ്ങളും സാങ്കേതികവിദ്യകളും ഈ പ്രൊഡക്ഷൻ ഹൗസിെൻറ പ്രത്യേകതകളായിരിക്കും.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് തലസ്ഥാനത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയെ ഫിലിം സിറ്റി ആക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് കൊച്ചി കേന്ദ്രീകരിച്ച് പുതിയ പ്രൊഡക്ഷൻ ഹൗസ് പദ്ധതിയിട്ടിരിക്കുന്നത്.
ഇതിനൊപ്പം സാമാന്തര സിനിമകൾക്കും ചിത്രാഞ്ജലി പാക്കേജ്, ചെറിയ ബജറ്റ് ചിത്രങ്ങളും കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിന് സാംസ്കാരിക വകുപ്പിനു കീഴിൽ പുതിയ ഒരു ഒ.ടി.ടി പ്ലാറ്റ്ഫോം രൂപവത്കരിക്കുന്നതിനുള്ള ചർച്ചകളും അന്തിമഘട്ടത്തിലാണ്. അന്താരാഷ്ട്ര മേളകളിലടക്കം പുരസ്കാരം നേടുന്ന ചിത്രങ്ങൾക്ക് പലപ്പോഴും തിയറ്റർ കിട്ടാത്ത അവസ്ഥയാണ്.
ഈ സാഹചര്യത്തിലാണ് ഡോ. ബിജു അടക്കം സംവിധായകരുടെ അഭിപ്രായം കണക്കിലെടുത്ത് സർക്കാറിേൻറതായി ഒ.ടി.ടി പ്ലാറ്റ്ഫോം രൂപവത്കരിക്കുന്നത്. ഇതിെൻറ നടത്തിപ്പ് അവകാശം ഉൾപ്പെടെ കെ.എസ്.എഫ്.ഡി.സിക്കായിരിക്കും.
ആഗസ്റ്റോടെ ഒ.ടി.ടി പ്ലാറ്റ്ഫോം പ്രദർശനം ആരംഭിക്കും. അഞ്ചുകോടി ചെലവ് പ്രതീക്ഷിക്കുന്നതാണ് പദ്ധതി. താൽക്കാലികമായ ഒ.ടി.ടി പ്ലാറ്റ്ഫോം വാടകക്ക് എടുക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച പദ്ധതിരേഖ ഉടൻ കെ.എസ്.എഫ്.ഡി.സി സർക്കാറിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.