സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ കുഞ്ചാക്കോ ബോബൻ. സിനിമാ വിശേഷങ്ങൾ മാത്രമല്ല സ്വകാര്യ വിശേഷങ്ങളും നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ആരാധകരുടെ ഇടയിൽ ചർച്ചയാവുന്നത് കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. കൈ പരിക്കേറ്റ ചിത്രമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. പരുക്കന്‍ കഥാപാത്രം ഡിമാന്‍ഡ് ചെയ്ത 'പരിക്ക്' എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ തമാശയെന്നോണം 'കയ്യിലിരിപ്പ്' എന്ന ടാഗും ചിത്രത്തിന് നൽകിയിട്ടുണ്ട്. നടന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
അജഗജാന്തരത്തിന് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്. ആന്റണി വർഗീസും അർജുൻ ആശോകനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒറ്റാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.