കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. ആഗസ്റ്റ് 11ന് തിയറ്ററിൽ എത്തിയ ചിത്രം 50 കോടി ക്ലബിൽ ഇടംപിടിച്ചിരിക്കുകയാണ്. ചാക്കോച്ചൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. നടന്റെ കരിയറിലെ ഏറ്റവും ഹിറ്റ് ചിത്രമാവുകയാണ് 'ന്നാ താൻ കേസ് കൊട്'.
കുഞ്ചാക്കോ ബോബന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണിത്. രാജീവൻ എന്ന കള്ളന്റെ ജീവിതത്തിൽ ഒരു കുഴിയുണ്ടാക്കുന്ന പ്രശ്നമാണ് സിനിമയുടെ ഇതിവൃത്തം. റിലീസ് ചെയ്ത് ആറ് ദിവസം കൊണ്ട് തന്നെ ചിത്രം 25 കോടി ക്ലബിൽ ഇടം നേടിയിരുന്നു.
വിവാദങ്ങളുടെ അകമ്പടിയോടെയാണ് 'ന്നാ താൻ കേസ് കൊട്' തിയറ്ററുകളിൽ എത്തിയത്. റിലീസ് ദിവസം പുറത്ത് ഇറങ്ങിയ പോസ്റ്ററായിരുന്നു വിവാദങ്ങൾക്ക് അടിസ്ഥാനം. 'തിറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്നുള്ള പരസ്യവാക്യമാണ് വിവാദമായത്. ഇത് പിന്നീട് ചിത്രത്തിന് പോസിറ്റീവായി മാറി.
കനകം കാമിനി കലഹത്തിന് ശേഷം രതീഷ് രാമകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രം സന്തോഷ് . ടി. കുരുവിളയാണ് നിർമിച്ചത്. കുഞ്ചാക്കോ ബോബൻ സഹനിർമാതാവാണ്. ഗായത്രി ശങ്കറാണ് നായിക. ബേസില്‍ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.