ദുരൂഹതകൾ നിറച്ച് 'കുറാത്ത്'; സോഷ്യൽ മീഡിയയിൽ തരംഗമായി ടൈറ്റിൽ പോസ്റ്റർ

ബാബാ ഫിലിംസ് കമ്പനിയുടെ ബാനറിൽ ഹമദ് ബിൻ ബാബ നിർമിച്ച് നവാഗതനായ നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന 'കുറാത്ത്' എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു. മലയാള ചലച്ചിത്ര ലോകത്തെ 40ൽ പരം പ്രമുഖരുടേയും പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.

'ഐആം ദി പോപ്പ്' എന്ന ടാഗ്​ലൈൻ മലയാള സിനിമയിൽ കണ്ടു പരിചയമില്ലാത്ത ആൻ്റിക്രൈസ്റ്റ് കഥാപശ്ചാത്തലത്തിൽ വരുന്ന ചിത്രമാണ്​കുറാത്ത് എന്നാണ് സൂചിപ്പിക്കുന്നത്. പ്രേതകഥകളും ബ്ലാക്ക് മാജിക്കുമൊക്കെ പ്രമേയമായി ചിത്രങ്ങൾ എത്തിയിട്ടുണ്ടെങ്കിലും ആൻ്റിക്രൈസ്റ്റ് പ്രമേയമായ ചിത്രങ്ങൾ നാമമാത്രമാണ്.

മുമ്പ്​ ലിജോ ജോസ് പെല്ലിശ്ശേരി ആൻ്റിക്രൈസ്റ്റ് എന്ന പേരിൽ ഒരു ചിത്രം അനൗൺസ് ചെയ്തിരുന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ പുതുമയുള്ള സബ്ജക്ട് കൂടി മലയാള സിനിമ പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. താരനിർണയം പൂർത്തിയായി വരുന്ന ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

രവിചന്ദ്രൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ത്രില്ലർ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് നവാഗതനായ അജേഷ് സെബാസ്റ്റ്യൻ ആണ്. എൻ.എം ബാദുഷയാണ് പ്രോജക്ട് ഡിസൈനർ. എഡിറ്റർ- ഡിപിൻ ദിവാകരൻ, സംഗീതം- പി.എസ് ജയഹരി, പ്രൊഡക്ഷൻ കൺട്രോളർ- റിച്ചാർഡ്, പ്രൊഡക്ഷൻ ഡിസൈനർ- സഹസ് ബാല, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, മേക്കപ്പ്- പി.വി ശങ്കർ, ആക്ഷൻ- മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കെ.ജെ വിനയൻ, പി.ആർ.ഓ- പി.ശിവപ്രസാദ്, സ്റ്റിൽസ്- ഹരി തിരുമല, ഡിസൈൻ- സഹീർ റഹ്മാൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- എം.ആർ പ്രൊഫഷണൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags:    
News Summary - kurat movie's mystery filled title poster released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.