മുംബൈ:അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിക്കെതിരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കുറ്റപത്രം. മയക്കു മരുന്നു വാങ്ങി, കൈവശം വെച്ചു, ലഹരി മരുന്ന് വാങ്ങാനായി സാമ്പത്തിക സഹായം നൽകി എന്നീ കേസുകളാണ് നടിയുടെ പേരിൽ എൻ.സി.ബി ചാർജ് ചെയ്തിരിക്കുന്നത്. നടിയെ കൂടാതെ 34 പേർക്കെതിരേയും എൻ.സി.ബി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
കേസിൽ പത്താം പ്രതിയാണ് റിയ ചക്രവർത്തി. നടിയെ കൂടാതെ സഹോദരൻ ഷോവിക് ചക്രവർത്തി, സാമുവൽ മിറാണ്ട, ദീപേഷ് സാവന്ത് തുടങ്ങിയവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. നടി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയാൽ 10 വർഷം വരെ തടവ് ലഭിച്ചേക്കോം.
2020 ജൂണ്‍ 14-ാം തീയതിയാണ് സുശാന്ത് സിങ് രാജ്പുത്തിനെ മുംബൈയിലെ വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നടന്റെ മരണത്തെ ചൊല്ലി വിവാദങ്ങൾ ഉയർന്നതോടെ കേസ് സിബിഐ അന്വേഷിക്കുകയായിരുന്നു. തുടർന്നാണ് മയക്കുമരുന്നിന്റെ ഇടപാടുകൾ കണ്ടെത്തിയത്.
കേസിൽ കാമുകി റിയ ചക്രവർത്തിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസത്തിന് ശേഷമാണ് മുംബൈ കോടതി ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.