കോവിഡ് കാലത്ത് തിയറ്ററിലെത്തുന്ന ആദ്യ ഇന്ത്യൻ സിനിമയാകാനൊരുങ്ങുന്ന ഖാലിദ് റഹ്മാെൻറ ലവ്വിെൻറ പുതിയ ടീസർ പുറത്തുവിട്ടു. സെന്‍സര്‍ ബോര്‍ഡ് യു.എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രം ഒരു മുറിയിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. ഭാര്യാഭർത്താക്കൻമാർ തമ്മിലെ സ്നേഹവും കലഹവുമൊക്കെയാണ് ചിത്രത്തിെൻറ പ്രമേയമെന്നാണ് ട്രെയിലറും ടീസറുമൊക്കെ നൽകുന്ന സൂചന.
ഒക്ടോബര്‍ 15ന് ഗള്‍ഫ് നാടുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് ചിത്രം ഉണ്ടക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ചിത്രത്തിൽ രജീഷ വിജയനും ഷൈൻ ടോം ചാക്കോയുമാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. എല്ലാവിധ കോവിഡ് സുരക്ഷാ മുന്‍കരുതലുകളോടെയുമാകും ചിത്രത്തിന്‍റെ പ്രദര്‍ശനമെന്ന് ഖാലിദ് റഹ്‍മാനും നിര്‍മാതാവ് ആഷിഖ് ഉസ്മാനും അറിയിച്ചു.
കോവിഡ് പ്രതിസന്ധിക്കിടയിൽ ഷൂട്ടിംഗ് ആരംഭിച്ച് പൂർത്തിയാക്കിയ ആദ്യ മലയാള സിനിമയാണ് ലവ്. ജൂൺ 22ന് ആരംഭിച്ച ചിത്രീകരണം ജൂലായ് 15ന് പൂർത്തിയാവുകയായിരുന്നു. ലോക്ഡൗണിെൻറ പശ്ചാത്തലത്തിൽ സിനിമകൾ ഷൂട്ട് ചെയ്യരുതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിർദേശം വെച്ചിരുന്നു. എന്നാൽ, അതെല്ലാം തള്ളിയാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. സുധി കോപ്പ, വീണ നന്ദകുമാർ, ഗോകുലൻ, ജോണി ആൻറണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജിംഷി ഖാലിദാണ് ക്യാമറ. എഡിറ്റർ നൗഫൽ അബ്ദുല്ല. സംഗീതം യക്സാൻ ഗാരി പെരേര, നേഹ എസ് നായർ. ആശിഖ് ഉസ്മാനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.