ടൊവിനോ തോമസ് മൂന്ന് വ്യത്യസ്ത വേഷങ്ങളിലെത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. നടന്റെ 50ാംമത്തെ ചിത്രമാണിത്.3 ഡി പതിപ്പിലെത്തുന്ന ചിത്രം സെപ്റ്റംബർ 12 ആണ് തിയറ്ററുകളിലെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായിട്ടാണ് അജയന്റെ രണ്ടാം മോഷണം എത്തുന്നത്. പാൻ ഇന്ത്യൻ റിലീസിനെത്തുന്ന ചിത്രം നിർമിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസു ചേർന്നാണ്.കെ.ജി.എഫ്, കെ.ജി.എഫ് 2, സലാർ എന്നീ ചിത്രങ്ങൾ സമ്മാനിച്ച പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും ചേർന്നാണ് ചിത്രം കന്നഡത്തിലെത്തിക്കുന്നത്.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ചിത്രം റിലീസിനെത്തുമ്പോൾ , ഇപ്പോഴും തനിക്ക് സഹതാരകഥാപാത്രങ്ങൾ ചെയ്യാൻ ഇഷ്ടമാണെന്ന് പറയുകയാണ് നടൻ. ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെറിയ കഥാപാത്രങ്ങളിലൂടെ എത്തിയ ആളാണെന്നും സിനിമ മാത്രമാണ് തന്റെ സ്വപ്നെന്നും ടൊവിനോ പറഞ്ഞു. നായകനായി മാത്രം നിൽക്കുമ്പോൾ മറ്റുള്ള കഥാപാത്രങ്ങളും താൻ ചെയ്യാൻ ആഗ്രഹിക്കുന്നെന്നും നടൻ കൂട്ടിച്ചേർത്തു.
' ചെറിയ വേഷങ്ങളിലൂടെയാണ് ഞാൻ സിനിമയിൽ എത്തിയത്. ഞാൻ അഭിനയിച്ച ചിത്രങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിലൊന്നും യാതൊരു വിഷമവുമില്ല. കാരണം ജയപരാജയങ്ങൾ കരിയറിന്റെ ഭാഗമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സിനിമയുടെ വിജയത്തിനായി കഷ്ടപ്പെടാൻ ഞാൻ തയാറാണ്. പരാജയമാണെങ്കിൽ ഞാൻ സ്വയം മെച്ചപ്പെടുത്താൻ ശ്രമിക്കും. അതിനായി പ്രവർത്തിക്കാൻ ഞാൻ തയാറാണ്- ടൊവിനോ തുടർന്നു.
നായകനായി നിൽക്കുമ്പോൾ സപ്പോർട്ടിങ് അല്ലെങ്കിൽ വില്ലൻ വേങ്ങൾ ചെയ്യാൻ എനിക്ക് യാതൊരു മടിയുമില്ല. സിനിമ എന്റെ സ്വപ്നമാണ്. ആ സ്വപ്നമാണ് ഞാനിപ്പോൾ ജീവിക്കുന്നത്. വളരെ ചെറിയ വേഷങ്ങളിലൂടെയാണ് കരിയർ ആരംഭിച്ചത്. കോമഡി വേഷം, സഹതാരം, വല്ലൻ കഥാപാത്രം എന്നിങ്ങനെ എല്ലാം ചെയ്തിട്ടുണ്ട്. നായകനായി സിനിമ ചെയ്തിട്ടും വില്ലൻ വേഷവും സപ്പോർട്ടിങ് കഥാപാത്രവും ഞാൻ ചെയ്തു. പ്രധാന വേഷങ്ങളിൽ നിൽക്കുമ്പോൾ ഇത്തരം കഥാപാത്രങ്ങളും ചെയ്യാൻ എനിക്ക് ഇഷ്ടമാണ്.പ്രേക്ഷകർക്ക് പ്രവചനാതീതനായ നടനാവാനാണ് ഞാൻ ശ്രമിക്കുന്നത്'-ടൊവിനോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.