തിയേറ്ററുകൾ അടക്കിഭരിച്ച ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' ഒ.ടി.ടിയിൽ റിലീസ് ചെയ്തു. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിൽ നെറ്റ്ഫ്ലിക്സ് ഇന്നു മുതൽ സ്ട്രീമിങ് ആരംഭിച്ചു.
ഒക്ടോബർ 31 ന് ദീപാവലി റിലീസായി ലക്കി ഭാസ്കർ തിയേറ്ററുകളിൽ നിന്ന് വാരിയത് 111 കോടിയാണ്. ഇന്ത്യയിൽ നിന്ന് മാത്രം 83 കോടിയാണ് ലഭിച്ചത്.
ഒ.ടി.ടിയിലെത്തി മണിക്കൂറുകൾക്കകം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയിലെ നായകൻ ദുൽഖർ സൽമാന്റെ പ്രകനടത്തിന് സാമൂഹ്യമാധ്യമങ്ങളിൽ വലിയ കൈയടിയാണ് ലഭിക്കുന്നത്.
'മഹാനടി', 'സീതാരാമം' എന്നീ ചിത്രങ്ങളിലൂടെ തെലുങ്ക് ബോക്സോഫീസിൽ ശ്രദ്ധനേടിയ ദുൽഖറിനിത് ഹാട്രിക് ഹിറ്റാണ്.
വെങ്കി അറ്റ്ലൂരി രചനയും സംവിധാനം ചെയ്ത ചിത്രത്തിൽ മീനാക്ഷി ചൗധരി ആണ് നായിക. സിത്താര എന്റർടെയിന്‍മെൻസിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.
ജിവി പ്രകാശ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണവും നവീന്‍ നൂലി എഡിറ്റിംഗും നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.