കൊച്ചി: സിനിമക്കെതിരെ തെറ്റായ പ്രചാരണം നടക്കുന്നതിനാൽ ‘ടർക്കിഷ് തർക്കം’ എന്ന സിനിമ തിയറ്ററുകളിൽനിന്ന് താൽക്കാലികമായി പിൻവലിക്കുകയാണെന്ന് നിർമാതാവ് നാദിർ ഖാലിദും സംവിധായകൻ നവാസ് സുലൈമാനും വാർത്ത സമ്മേളനത്തിൽ പറഞ്ഞു. നവംബർ 22ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.
എന്നാൽ, ചിലർ മതനിന്ദ ആരോപിച്ച് തെറ്റായ പ്രചാരണം നടത്തുന്ന സാഹചര്യത്തിലാണ് സിനിമ പിൻവലിക്കുന്നത്. അതേസമയം, ഏതെങ്കിലും സംഘടനകൾ ഭീഷണി മുഴക്കിയിട്ടില്ലെന്നും അവർ പറഞ്ഞു.
മലയോര പ്രദേശത്തെ പരമ്പരാഗത മുസ്ലിം സമൂഹത്തിൽ നടക്കുന്ന ഖബറടക്കവും അനുബന്ധ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമ ഒരു മതവിഭാഗത്തിനും എതിരല്ല. ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിച്ചശേഷം വീണ്ടും പുറത്തിറക്കും. ആവശ്യമെങ്കിൽ ഡയലോഗുകളിൽ ഉൾപ്പെടെ മാറ്റം വരുത്തുമെന്നും അവർ പറഞ്ഞു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.