പ്രണയം,സംഘർഷം... കൊറോണ കാലത്തെ രസകരമായ കഥ!കൊറോണ ധവാന്‍ ട്രെയിലര്‍ പുറത്ത്

ലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന കൊറോണ ധവാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ലുക്ക്മാനും ശ്രീനാഥ് ഭാസിയും ജോണി ആന്റണിയും മറ്റും മുഖ്യവേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ആനത്തടം എന്ന ഗ്രാമത്തിലെ മദ്യം ഇഷ്ടപ്പെടുന്ന ഒരുപറ്റം ആളുകളുടെ ജീവിതം കൊറോണയുടെ വരവോടെ എങ്ങനെ മാറിമറിയുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് ചിത്രം സംവിധായകന്‍ സി.സി ഒരുക്കിയിരിക്കുന്നത്. കൊറോണ ലോക്ക്ഡൗൺ കാലത്ത് മലയാളികള്‍ നേരിടേണ്ടിവന്ന പല പ്രശ്നങ്ങളും ചിത്രത്തിന്റെ ട്രെയിലറില്‍ കാണാനാകും. കോമഡി രംഗങ്ങളെപ്പോലെ പ്രണയരംഗങ്ങളാലും സമ്പുഷ്ടമാണ് കൊറോണ ധവാന്റെ ട്രെയിലര്‍.

നവാഗതനായ സി.സി സംവിധാനം ചെയ്തിരിക്കുന്ന കൊറോണ ധവാന്‍ ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു മുഴു നീളന്‍ കോമഡി എന്‍റര്‍ടെയ്‌നറായ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കുന്നത്.

ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ജോണി ആന്‍റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ജെനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍. സിനിമയ്ക്ക് സംഗീതമൊരുക്കിയത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിന്‍ അശോകുമാണ്. ജിനു പി. കെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സിനിമയുടെ എഡിറ്റിംഗ് ചെയ്യുന്നത് അജീഷ് ആനന്ദാണ്.

കല - കണ്ണന്‍ അതിരപ്പിള്ളി , കോസ്റ്റ്യും - സുജിത് സി എസ് , ചമയം - പ്രദീപ് ഗോപാലകൃഷ്ണന്‍ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - ഹരിസുദന്‍ മേപ്പുറത്തു, അഖില്‍ സി തിലകന്‍, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍ സുജില്‍ സായി പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഷൈന്‍ ഉടുമ്പന്‍ചോല, അസ്സോസിയേറ്റ് ഡയറക്ടര്‍ - ലിതിന്‍ കെ. ടി, വാസുദേവന്‍ വി. യു, അസിസ്റ്റന്‍റ് ഡയറക്ടര്‍ - ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ മാനേജര്‍ - അനസ് ഫൈസാന്‍, ശരത് പത്മനാഭന്‍, ഡിസൈന്‍സ് - മാമിജോ, പബ്ലിസിറ്റി - യെല്ലോ ടൂത്ത് ,പിആര്‍ഒ - ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് - വിഷ്ണു എസ് രാജൻ.


Full View


Tags:    
News Summary - Lukman, Sreenath Bhasi, Johny Antony Movie Corona Dhavan Official Trailer Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.