മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് ചിത്രം ഉണ്ടക്ക് ശേഷം പ്രശസ്ത സംവിധായകൻ ഖാലിദ് റഹ്മാൻ ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയാണ് 'ലവ്'. ചിത്രത്തിെൻറ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രജീഷ വിജയനും ഷൈൻ ടോം ചാക്കോയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ.
കോവിഡ് പ്രതിസന്ധിക്കിടയിൽ ഷൂട്ടിംഗ് ആരംഭിച്ച് പൂർത്തിയാക്കിയ ആദ്യ മലയാള സിനിമയാണ് ലവ്. ജൂൺ 22ന് ആരംഭിച്ച ചിത്രീകരണം ജൂലായ് 15ന് പൂർത്തിയാവുകയായിരുന്നു. ലോക്ഡൗണിെൻറ പശ്ചാത്തലത്തിൽ സിനിമകൾ ഷൂട്ട് ചെയ്യരുതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിർദേശം വെച്ചിരുന്നു. എന്നാൽ, അതെല്ലാം തള്ളിയാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
നടൻമാരായ പൃഥ്വിരാജും ഇന്ദ്രജിത്തും പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവർക്കൊപ്പം സുധി കോപ്പ, വീണ നന്ദകുമാർ, ഗോകുലൻ, ജോണി ആൻറണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജിംഷി ഖാലിദാണ് ക്യാമറ. എഡിറ്റർ നൗഫൽ അബ്ദുല്ല. സംഗീതം യക്സാൻ ഗാരി പെരേര, നേഹ എസ് നായർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.