പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ എം. എ. നിഷാദ്. നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായ പി.എം. കുഞ്ഞിമൊയ്തീന്റെ കേസ് ഡയറിയിൽ നിന്നുമാണ് കഥ തെരഞ്ഞെടുത്തിരിക്കുന്നത്. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയും നിഷാദ് അവതരിപ്പിക്കുന്നുണ്ട്.
പൂർണ്ണമായും ഇൻവസ്റ്റിഗേഷൻ ചിത്രമായിരിക്കുമിത്. മലയാളത്തിലെ പ്രമുഖരായ ഒരു സംഘം അഭിനേതാക്കൾ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഏപ്രിൽ പന്ത്രണ്ടിന് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിടും. അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും പേരുവിവരങ്ങളും പ്രഖ്യാപിക്കും.
ദീർഘകാലം ക്രൈംബ്രാഞ്ച് എസ്.പിയായും, പിന്നീട് ഇടുക്കി എസ്.പിയായും പ്രവർത്തിച്ചു പോന്ന കുഞ്ഞിമെയ്തീൻ മധ്യമേഖല ഡി.ഐ.ജിയായും, ക്രൈംബ്രാഞ്ച് ഡി. ഐ.ജിയായും പ്രവർത്തിച്ചതിന് ശേഷമാണ് സർവീസിൽ നിന്നും വിരമിച്ചത്.. സർവീസിൽ അദ്ദേഹത്തിന്റെ കേസന്വേഷണങ്ങൾ ഏറെ പ്രശസ്തമാണ്. നിഷാദ് തന്നെയാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.