'മാലികി'നെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ സിനിമ പിന്‍വലിക്കാന്‍ വരെ ആലോചിച്ചെന്ന മട്ടില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് സംവിധായകൻ മഹേഷ് നാരായണൻ. " അഭിപ്രായം പറയാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. വ്യക്തിപരമായി എല്ലാവരുടെയും അഭിപ്രായം സ്വീകരിക്കുന്ന ആളാണ്. എന്നാല്‍ അഭിപ്രായങ്ങളെ ഭയന്ന് ഒളച്ചോടാനില്ല.പറയാത്ത കാര്യങ്ങളാണ് പല അഭിമുഖങ്ങളിലും വരുന്നത്. മാനസികമായി ഒരിക്കലും തളര്‍ന്നിട്ടില്ല" - മഹേഷ് നാരായണൻ മനോരമ ന്യൂസിനോട് പറഞ്ഞു.
വര്‍ഷങ്ങളായി നീതി ലഭിക്കാത്ത ഒരു പ്രശ്നത്തിലേക്ക് തെൻറ സിനിമയുടെ പേരിലെങ്കിലും വെളിച്ചം വീശുന്നുണ്ടെങ്കില്‍ അത്രയും നല്ലതെന്നാണ് തെൻറ വിശ്വാസമെന്നും മാലിക് സിനിമയെ വിമര്‍ശിക്കുന്നവര്‍ ചിത്രം മുഴുവനായി കാണാതെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാലികിനെക്കുറിച്ച് ഇനി ഒന്നും സംസാരിക്കാനില്ലെന്നും ജീവിതത്തില്‍ താന്‍ അതത്രയധികം മാനസിക പീഡനത്തിലൂടെ കടന്നു പോയെന്നും ചിത്രം തന്നെ പിന്‍വലിക്കണമെന്നാണ് മനസ്സില്‍ തോന്നുന്നതെന്നും മഹേഷ് നാരായണൻ പറഞ്ഞതായി ഒരു വെബ് പോർട്ടൽ റിപ്പോർട്ട് ചെയ്തിരുന്നു.
മാലിക് സിനിമ ഇറങ്ങിയശേഷം വിവിധ വിഭാഗങ്ങൾ ചിത്രത്തിനെതിരേ രംഗത്തുവന്നിരുന്നു. ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമാണെന്നാണ് ഉയരുന്ന പ്രധാന ആരോപണം. ഇടതുപക്ഷത്തെ വെള്ളപൂശുന്ന ചിത്രമെന്നും വിമർശനങ്ങളുണ്ട്. വലതുപക്ഷ തീവ്രവാദികളും സംഘപരിവാർ അനുഭാവികളും ബീമാപ്പള്ളി വെടിവെയ്പ്പിനെ ഏകപക്ഷീയമായി നോക്കിക്കാണുന്ന സിനിമയെന്നും മാലികിനെ വിമർശിക്കുന്നു. 'മാലിക്' സത്യസന്ധമല്ലെന്നാണ് എഴുത്തുകാരൻ എൻ.എസ്. മാധവൻ ട്വിറ്ററിൽ കുറിച്ചത്. സിനിമയിലെ രാഷ്ട്രീയം ചർച്ചയാവുന്ന സാഹചര്യത്തിലാണ് വിമർശനവുമായി എൻ.എസ്. മാധവൻ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.