കൊച്ചി: മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് സംവിധായകൻ പ്രിയനന്ദനൻ. 2004ൽ പൃഥ്വിരാജിനെ വെച്ചുള്ള തന്റെ സിനിമ പവർ ഗ്രൂപ്പാണ് ഇല്ലാതാക്കിയെന്നും പ്രിയനന്ദനൻ ആരോപിച്ചു. 'അത് മന്ദാരപ്പൂവല്ല' എന്ന ചിത്രമാണ് മുടക്കിയത്. ആറ് ദിവസം ഷൂട്ട് തുടങ്ങി കഴിഞ്ഞാണ് തന്റെ സിനിമ മുടക്കിയതെന്നും പ്രിയനന്ദൻ ആരോപിച്ചു.
പവർ ഗ്രൂപ്പ് ഇല്ല എന്ന് മമ്മൂട്ടിക്കും മോഹൻലാലിനും പറയാം. അവർക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ടാകില്ല. മലയാള സിനിമയിലെ നിലവിലെ വിവാദങ്ങൾ എല്ലാം കലങ്ങിത്തെളിയുന്നതിലേക്ക് വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രിയനന്ദനൻ പറഞ്ഞു.
പവര്‍ ഗ്രൂപ്പ് ഇല്ലായിരുന്നെങ്കില്‍ 2004ല്‍ ആറ് ദിവസം ഷൂട്ട് ചെയ്ത തന്റെ സിനിമ അവസാനിപ്പിക്കേണ്ടിവരില്ലായിരുന്നു. എം.ടിയുടെ ഒരു കഥയെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു. ഇല്ലാതായിപ്പോയത് എന്‍റെ ഒരു ജീവിതമല്ലേ. പൃഥ്വിരാജ് അഭിനയിക്കുന്നുണ്ടെങ്കില്‍ നമ്മളുമായി ബന്ധപ്പെട്ട ഒരു നടന്മാരും ഉണ്ടാവില്ലെന്നാണ് അറിയിപ്പ് കിട്ടിയത്. തകര്‍ന്നുപോയത് തന്‍റെ കരിയര്‍ ആയിരുന്നു -പ്രിയനന്ദനന്‍ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.