പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് 'വർഷങ്ങൾക്ക് ശേഷം'. ഏപ്രിൽ 11നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമിച്ച ചിത്രം ഏകദേശം 81 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്.
തിയറ്ററുകളിൽ മികച്ച സ്വീകാര്യത നേടിയ വർഷങ്ങൾക്ക് ശേഷം ഒ.ടി.ടിയിൽ പ്രദർശനത്തിനെത്തുന്നെന്ന് റിപ്പോർട്ട്. ജൂൺ ഏഴിന് സോണി ലീവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല . ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
ഫഹദ് ഫാസിൽ ചിത്രം ആവേശത്തിനൊപ്പമാണ് വർഷങ്ങൾക്ക് ശേഷം തിയറ്ററുകളിലെത്തിയത്. മികച്ച ഓപ്പണിങ് നേടാൻ വിനീത് ചിത്രത്തിന് കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല മറ്റുഭാഷകളിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. സിനിമക്കുള്ളിലെ സിനിമയായിരുന്നു ചിത്രത്തിന്റെ പ്രമേയം. മോഹൻലാൽ, ശ്രീനിവാസൻ തുടങ്ങിയവർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി എന്നിവർക്കൊപ്പം കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.