നവാഗതനായ പി.സി. സുധീർ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആനന്ദകല്ല്യാണം' ചിത്രീകരണം പൂർത്തിയായി. വിവിധ ഭാഷകളില്‍ ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ ആലപിച്ച് തരംഗം സൃഷ്ടിച്ച സന മൊയ്തൂട്ടി മലയാള സിനിമയില്‍ ആദ്യമായി പാടിയ ചിത്രം കൂടിയാണ് 'ആനന്ദകല്ല്യാണം'.
സീബ്ര മീഡിയയുടെ ബാനറില്‍ മുജീബ് റഹ്മാനാണ് ചിത്രം നിർമിക്കുന്നത്. നടന്‍ അഷ്കര്‍ സൗദാനും പുതുമുഖ നടി അര്‍ച്ചനയും കേന്ദ്ര കഥാപാത്രമാകുന്നു. ഹൃദയഹാരികളായ ഒരുപിടി ഗാനങ്ങളാണ് സിനിമയുടെ പുതുമ. ഫാമിലി എന്‍ര്‍ടെയ്നറായ ആനന്ദകല്ല്യാണം പ്രണയത്തിനും സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണെന്ന് സംവിധായകന്‍ പി.സി. സുധീര്‍ പറഞ്ഞു. റാസ് മൂവിസാണ് തിയറ്ററിലെത്തിക്കുക.
അഷ്കര്‍ സൗദാന്‍, അര്‍ച്ചന, ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ജയ് ബാല, ശിവജി ഗുരുവായൂര്‍, റസാക്ക് ഗുരുവായൂർ, നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് അഭിനേതാക്കള്‍.
ഛായാഗ്രഹണം ഉണ്ണി കെ മേനോനാണ് നിർവഹിച്ചത്. നിഷാന്ത് കോടമന, പ്രേമദാസ് ഇരുവള്ളൂർ, ബീബ കെ. നാഥ്, സജിത മുരളിധരൻ എന്നിവർ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് കെ. രാജേഷ്ബാബുവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.