തിരക്കഥ - ഷാരിസ്, സംവിധാനം - ഡിജോ; നിവിൻ പോളിയുടെ ‘മലയാളി ഫ്രം ഇന്ത്യ’ പ്രഖ്യാപന വിഡിയോ വൈറൽ

യുവ സൂപ്പർതാരം നിവിൻ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ പേര് 'മലയാളി ഫ്രം ഇന്ത്യ' എന്നാണ്. മെഗാഹിറ്റ് ചിത്രമായ ‘ജനഗണമന’ക്ക് ശേഷം ഷാരിസ് മുഹമ്മദിന്റെ രചനയിൽ ഡിജോ ജോസ് ആന്റണി സംവിധാനം ​ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫനാണ്.

നായകൻ നിവിൻ പോളിയും സംവിധായകൻ ഡിജോ ജോസും പരസ്പരം ട്രോളുന്ന രസകരമായ വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇതിനിടയിൽ സിനിമയുടെ കാര്യം എന്തായി എന്ന് ചോദിച്ചറിയുന്ന നിർമ്മാതാവ് ലിസ്റ്റൻ സ്റ്റീഫനും. വീഡിയോയിലൂടെ തന്നെ ചിത്രത്തിനെക്കുറിച്ച് പ്രേക്ഷകർക്ക് ഏകദേശ ധാരണയാകും. അനുപമ പരമേശ്വരൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയിരിക്കും എന്ന സൂചനയാണ് വീഡിയോ നൽകുന്നത്.

ചിത്രത്തിന്റെ ചായാഗ്രഹണം സുദീപ് ഇളമൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, ആർട്ട്‌ ഡയറക്ടർ പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ് സേവിയർ, എഡിറ്റർ ആൻഡ് കളറിങ് ശ്രീജിത്ത്‌ സാരംഗ്, മ്യൂസിക് ജെയിക്സ് ബിജോയ്‌ എന്നിവർ നിർവഹിക്കുന്നു. 


Full View


Tags:    
News Summary - Malayalee From India Official Promo out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.