ബംഗ്ലാദേശ് സിനിമയിലും ജീവിതത്തിലും പുരുഷ മേധാവിത്വം -അസ്മേരി ഹക്ക് ബാധോൻ

തിരുവനന്തപുരം: ബംഗ്ലാദേശ് സിനിമയിലും ജീവിതത്തിലും പുരുഷമേധാവിത്വമുണ്ടെന്ന് ബംഗ്ലാദേശ് താരം അസ്മേരി ഹഖ് ബാധോൻ.

30 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് സിനിമയിലും സമൂഹത്തിലും ഒരു പ്രസക്തിയുമില്ലാത്ത രാജ്യമാണ് തന്റേതെന്നും നിശ്ചയദാർഢ്യം കൊണ്ടാണ് സിനിമയിലെത്തിയതെന്നും അവർ പറഞ്ഞു.

പുരുഷാധിപത്യമുള്ള സമൂഹം ഇരയാക്കപ്പെട്ടവരിൽ താനും ഉൾപ്പെടുന്നുണ്ട്. അതിന്റെ അനുഭവം കൂടി ഉൾക്കൊണ്ടാണ് റഹ്ന മറിയം നൂറിൽ അഭിനയിച്ചതെന്നും രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് ഇൻ കോൺവെർസേഷനിൽ പങ്കെടുക്കവേ അസ്മേരി ഹഖ് പറഞ്ഞു. മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാപോളും പങ്കെടുത്തു.

Tags:    
News Summary - Male domination in Bangladeshi cinema and life-Azmeri Haque Badhon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.