ഫഹദ് ഫാസിൽ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് സിനിമയെകുറിച്ച സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കപ്പെട്ട കുറിപ്പ് വൈറലായി. ഹരിത സാവിത്രിയാണ് തെൻറ ഫേസ്ബുക്ക് പേജിൽ കുറിപ്പിട്ടിരിക്കുന്നത്. സിനിമയിലെ പ്രധാന സംഭവമായ ബീമാപ്പള്ളി വെടിവയ്പ്പിനെകുറിച്ചാണ് ചോദ്യങ്ങൾ ഉയരുന്നത്. പല ചരിത്ര സത്യങ്ങളും സിനിമ തമസ്കരിക്കുന്നതായും ഇല്ലാത്ത പലതും കൂട്ടിച്ചേർക്കുന്നതായും കുറിപ്പ് ആരോപിക്കുന്നു.
'2009 മെയ് 17 ന് തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍, സാമുദായിക ലഹളയുടെപശ്ചാത്തലത്തില്‍ നിരായുധരായ ജനക്കൂട്ടത്തിനു നേരെ കേരള പൊലീസ് നടത്തിയ വെടിവെയ്പ്പ്. ആറ് മല്‍സ്യത്തൊഴിലാളികളെയാണ് അന്ന് പോലീസ് വെടിവെച്ചു കൊന്നത്. 27 പേര്‍ക്ക് പരിക്കേറ്റതായാണ് കണക്ക്. അന്ന് വി എസ് അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. കൊടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രി. പേരും വിലാസവും മാറ്റിയാലും, കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികം എന്നാദ്യം എഴുതിവച്ചാലും ഈ സംഭവമാണ് സിനിമ പറയുന്നതെന്ന്, ഏതു കൊച്ചുകുട്ടിക്കും ബോധ്യമാവും. മാലിക് കണ്ടു കൊണ്ടിരുന്നപ്പോള്‍ മനസ്സിലുണര്‍ന്ന ചില സംശയങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട രേഖകളില്‍ എവിടെയെങ്കിലും പോലീസിന് നേരെ നാട്ടുകാരുടെ ഭാഗത്തു നിന്ന് വെടിവയ്പ്പുണ്ടായി എന്ന് പരാമര്‍ശിച്ചിട്ടുണ്ടോ? ബീമാപ്പള്ളിക്കാര്‍ തോക്കുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു എന്ന് ആരെങ്കിലും ആരോപണം ഉന്നയിച്ചിട്ടുണ്ടോ? ഞാന്‍ കേട്ടിട്ടില്ല. പക്ഷേ, സിനിമാക്കാര്‍ അതു കേട്ടു. ഞാന്‍ അറിയുന്നത് അന്ന് നാട് ഭരിച്ചിരുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ആണെന്നാണ്. പക്ഷേ, സിനിമാക്കാര്‍ അതു കേട്ടിട്ടേയില്ല. ഏതോ മുസ്‌ലിം പാര്‍ട്ടിയാണ് അവര്‍ക്ക് ഭരണകക്ഷി. പൊലീസിനെ പ്രതിയാക്കുമ്പോഴും ആരാണ് പൊലീസിന് ഇതിനെല്ലാം ലൈസന്‍സ് നല്‍കിയതെന്ന കാര്യം പറയാതെ, സിനിമ ഒതുക്കിപ്പിടിക്കുന്ന ചില കാര്യങ്ങള്‍ പ്രകടമാണ്'-കുറിപ്പിൽ പറയുന്നു.
സിനിമയിൽ റമദാപള്ളിയെന്ന് വിശേഷിപ്പിക്കുന്ന സ്ഥലത്ത് നടന്ന വെടിവയ്പ്പിൽ 16പേർ കൊല്ലപ്പെട്ടു എന്നാണ് പറയുന്നത്. പൊലീസിനുനേരേ തിരിച്ചും വെടിവയ്പ്പ് ഉണ്ടായതായും സിനിമ ചിത്രീകരിച്ചിട്ടുണ്ട്. എന്നാലിത് തെറ്റായ ഭാഷ്യമാണെന്നാണ് ഹരിത പറയുന്നത്. അതുപോലെ അന്നത്തെ ഭരണകക്ഷിയായ ഇടതുപക്ഷത്തെ സിനിമ പൂർണമായും ഒഴിവാക്കിയിട്ടും ഉണ്ട്.'ഭാവിയില്‍ ബീമാപ്പള്ളി വെടിവയ്പ്പിനെ പറ്റിയുള്ള റെഫറന്‍സ് ആയി ഉപയോഗിക്കപ്പെടാവുന്ന ഒരു സിനിമയാണിത്. സിനിമ അവസാനിപ്പിക്കുന്ന നേരത്ത് ഒരു വാചകത്തിലൂടെ 'പോലീസുകാരായിരുന്നു ഈ വെടിവയ്പ്പിനുള്ള കാരണങ്ങള്‍ നിര്‍മ്മിച്ചത്' എന്ന് പറഞ്ഞു വച്ചാല്‍ ചരിത്രത്തിന് മേല്‍ നിങ്ങള്‍ ഉണ്ടാക്കിയ ഡാമേജ് റദ്ദാവുകയില്ല. കാഴ്ച്ചക്കാരില്‍ അധോലോകത്തിെൻറ ആവേശം ജനിപ്പിക്കാനായിരുന്നുവെങ്കില്‍, സത്യം മറയ്ക്കാതെ, കഥയില്‍ വേണ്ടത്ര എരിവ് ചേര്‍ത്ത് അത് നിങ്ങള്‍ക്ക് ചെയ്യാമായിരുന്നില്ലേ? മരണമടഞ്ഞവര്‍, പരിക്കേറ്റവര്‍, നേരിട്ടും പരോക്ഷമായും നാശനഷ്ടങ്ങള്‍ നേരിടേണ്ടി വന്നവര്‍. വൈകാരിക നഷ്ടങ്ങള്‍ നേരിട്ടവര്‍ എന്നിവരോട് നിങ്ങള്‍ നീതി പുലര്‍ത്തിയില്ല. വെള്ള പൂശേണ്ടയിടത്ത് അത് ചെയ്തും ഇരകളുടെ മേല്‍ അനാവശ്യമായ സംശയത്തിന് അവസരം നല്‍കിയും ചരിത്രത്തെയും സത്യത്തെയും വളച്ചൊടിച്ച് ഇങ്ങനെ ഒരു സിനിമ ചെയ്തതിലൂടെ നിങ്ങള്‍ എന്ത് നേടി?'-ഹരിത ചോദിക്കുന്നു.
കുറിപ്പിെൻറ പൂർണരൂപം
മാലിക് കണ്ടു. അഭിനേതാക്കളും ടെക്‌നീഷ്യന്‍മാരും തങ്ങളുടെ ജോലി ഏറ്റവും മികച്ച രീതിയില്‍ തന്നെ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ മേക്കിംഗ് ഗംഭീരം. എങ്കിലും ആ സിനിമ മുന്നോട്ടുവെയ്ക്കുന്ന വീക്ഷണത്തോടുള്ള ചില വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.
സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എത്ര നിഷേധിച്ചാലും, ഇത് ബീമാപ്പള്ളി വെടിവെയ്പ്പിന്റെ കഥയാണ്. 2009 മെയ് 17 ന് തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍, സാമുദായിക ലഹളയുടെപശ്ചാത്തലത്തില്‍ നിരായുധരായ ജനക്കൂട്ടത്തിനു നേരെ കേരള പൊലീസ് നടത്തിയ വെടിവെയ്പ്പ്. ആറു മല്‍സ്യത്തൊഴിലാളികളെയാണ് അന്ന് പോലീസ് വെടിവെച്ചു കൊന്നത്. 27 പേര്‍ക്ക് പരിക്കേറ്റതായാണ് കണക്ക്. അന്ന് വി എസ് അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. കൊടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രി. പേരും വിലാസവും മാറ്റിയാലും, കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികം എന്നാദ്യം എഴുതിവച്ചാലും ഈ സംഭവമാണ് സിനിമ പറയുന്നതെന്ന്, ഏതു കൊച്ചുകുട്ടിക്കും ബോധ്യമാവും.
മാലിക് കണ്ടു കൊണ്ടിരുന്നപ്പോള്‍ മനസ്സിലുണര്‍ന്ന ചില സംശയങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട രേഖകളില്‍ എവിടെയെങ്കിലും പോലീസിന് നേരെ നാട്ടുകാരുടെ ഭാഗത്തു നിന്ന് വെടിവയ്പ്പുണ്ടായി എന്ന് പരാമര്‍ശിച്ചിട്ടുണ്ടോ? ബീമാപ്പള്ളിക്കാര്‍ തോക്കുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു എന്ന് ആരെങ്കിലും ആരോപണം ഉന്നയിച്ചിട്ടുണ്ടോ?
ഞാന്‍ കേട്ടിട്ടില്ല. പക്ഷേ, സിനിമാക്കാര്‍ അതു കേട്ടു. ഞാന്‍ അറിയുന്നത് അന്ന് നാട് ഭരിച്ചിരുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ആണെന്നാണ്. പക്ഷേ, സിനിമാക്കാര്‍ അതു കേട്ടിട്ടേയില്ല. ഏതോ മുസ്‌ലിം പാര്‍ട്ടിയാണ് അവര്‍ക്ക് ഭരണകക്ഷി. പൊലീസിനെ പ്രതിയാക്കുമ്പോഴും ആരാണ് പൊലീസിന് ഇതിനെല്ലാം ലൈസന്‍സ് നല്‍കിയതെന്ന കാര്യം പറയാതെ, സിനിമ ഒതുക്കിപ്പിടിക്കുന്ന ചില കാര്യങ്ങള്‍ പ്രകടമാണ്.
ഭാവിയില്‍ ബീമാപ്പള്ളി വെടിവയ്പ്പിനെ പറ്റിയുള്ള റെഫറന്‍സ് ആയി ഉപയോഗിക്കപ്പെടാവുന്ന ഒരു സിനിമയാണിത്. സിനിമ അവസാനിപ്പിക്കുന്ന നേരത്ത് ഒരു വാചകത്തിലൂടെ 'പോലീസുകാരായിരുന്നു ഈ വെടിവയ്പ്പിനുള്ള കാരണങ്ങള്‍ നിര്‍മ്മിച്ചത്' എന്ന് പറഞ്ഞു വച്ചാല്‍ ചരിത്രത്തിന് മേല്‍ നിങ്ങള്‍ ഉണ്ടാക്കിയ ഡാമേജ് റദ്ദാവുകയില്ല.
കാഴ്ചക്കാരില്‍ അധോലോകത്തിന്റെ ആവേശം ജനിപ്പിക്കാനായിരുന്നുവെങ്കില്‍, സത്യം മറയ്ക്കാതെ, കഥയില്‍ വേണ്ടത്ര എരിവ് ചേര്‍ത്ത് അത് നിങ്ങള്‍ക്ക് ചെയ്യാമായിരുന്നില്ലേ? മരണമടഞ്ഞവര്‍, പരിക്കേറ്റവര്‍, നേരിട്ടും പരോക്ഷമായും നാശനഷ്ടങ്ങള്‍ നേരിടേണ്ടി വന്നവര്‍. വൈകാരിക നഷ്ടങ്ങള്‍ നേരിട്ടവര്‍ എന്നിവരോട് നിങ്ങള്‍ നീതി പുലര്‍ത്തിയില്ല. വെള്ള പൂശേണ്ടയിടത്ത് അത് ചെയ്തും ഇരകളുടെ മേല്‍ അനാവശ്യമായ സംശയത്തിന് അവസരം നല്‍കിയും ചരിത്രത്തെയും സത്യത്തെയും വളച്ചൊടിച്ച് ഇങ്ങനെ ഒരു സിനിമ ചെയ്തതിലൂടെ നിങ്ങള്‍ എന്ത് നേടി?
പോലീസും മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും സമുദായ ലഹള എന്ന് പേരിട്ടു അമര്‍ത്തിക്കളഞ്ഞ ഈ അനീതി ദൃശ്യവല്‍ക്കരിക്കുമ്പോള്‍ പാലിക്കേണ്ട മിനിമം നീതിബോധം മാലിക്കിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നില്ല എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. ഒരു യഥാര്‍ത്ഥ സംഭവം കലാസൃഷ്ടിയാക്കി മാറ്റുമ്പോള്‍ സ്വഭാവികമായും ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുമെന്നതില്‍ സംശയമില്ല.
പക്ഷെ, ഇന്ത്യയുടെ ചരിത്രം ലജ്ജാകരമാം വിധം വളച്ചൊടിക്കപ്പെടുന്ന ഈ കാലത്ത് അതിലേക്ക് തന്റെ വക ഒരു മികച്ച സംഭാവന നല്‍കുകയായിരുന്നു മഹേഷ് നാരായണന്റെ ലക്ഷ്യമെങ്കില്‍ അത് നേടിയതിന് അദ്ദേഹത്തെ നമ്മള്‍ അഭിനന്ദിച്ചേ മതിയാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.