റിയാദ്: ഈ വർഷം ആദ്യമായി റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രമായ 'ദി പ്രീസ്റ്റി'നെ ആഘോഷപൂർവ്വം സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് സൗദി അറേബ്യയിലെ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ. ഇന്ന് കേരളത്തിലും സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും ഒരുപോലെ റിലീസ് ചെയ്യുന്ന 'ദി പ്രീസ്റ്റ്' ചിത്രത്തിന് അസോസിയേഷൻ സൗദി ചാപ്റ്ററിന് കീഴിലുള്ള റിയാദ്, ജിദ്ദ, ദമ്മാം ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ ഫാൻസ് ഷോയും ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. രാത്രി റിയാദ് അൽ ഖസർ, ഫ്രണ്ട് മാളുകളിലും ജിദ്ദ റെഡ് സീ മാളിലും, എമ്പയർ സിനിമാസിലും ദമ്മാം സിനി പോളിസിലുമാണ് ഫാൻസ് ഷോയും ആഘോഷങ്ങളും സംഘടിപ്പിച്ചിരിക്കുന്നത്.
ആഘോഷ പരിപാടികൾക്ക് ഫാൻസ് അസോസിയേഷൻ സൗദി കമ്മിറ്റി ഭാരവാഹികളായ നൗഷാദ് കോട്ടക്കൽ, ബഷീർ വല്ലപ്പുഴ, ഫുആദ് മുഹമ്മദ്, സൈഫുദ്ദീൻ, നുൻസർ, ഷമീർ വല്ലപ്പുഴ, സജീഷ്, ഐടി ടീം അംഗങ്ങളായ അഭിലാഷ് മാത്യു, ഹക്കീം ഷാ, ആഷിക്, മുബാശിർ, നഹബ്, റിയാദ് ഏരിയ ഭാരവാഹികളായ പ്രസിഡന്റ് സജാദ് പള്ളം, സെക്രട്ടറി ഫാറൂഖ്, ദമ്മാം ഏരിയ പ്രസിഡന്റ് ഷിഹാസ്, സെക്രട്ടറി ലൈസൻ വിജിൻ ദാസ്, ജിദ്ദ പ്രസിഡന്റ് ഗഫൂർ ചാലിൽ, സെക്രട്ടറി ഷിനോഫർ പള്ളിക്കൽ എന്നിവർ നേതൃത്വം നൽകും.
ജോഫിന്‍ ടി.ചാക്കോയുടെ ആദ്യ സംവിധാനസംരംഭമാണ് 'ദി പ്രീസ്റ്റ്'. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ബി. ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജോഫിന്റെ കഥക്ക് തിരക്കഥ ഒരുക്കുന്നത് 'കുഞ്ഞിരാമായണം' എന്ന സിനിമയുടെ തിരക്കഥാകൃത്തായ ദീപു പ്രദീപ്, 'കോക്ക്‌ടെയിൽ' എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യം മേനോൻ എന്നിവർ ചേർന്നാണ്. നവാഗതരായ ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ് ഓവർസീസ് വിതരണം ചെയ്യുന്നത്. സൗദിയിൽ 22 കേന്ദ്രങ്ങൾ അടക്കം ഗൾഫ് രാജ്യങ്ങളിൽ ആകെ 122 ലേറെ കേന്ദ്രങ്ങളിൽ ഇന്ന് ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ആദ്യമായിട്ടാണ് ഗൾഫിൽ ഒരു ദക്ഷിണേന്ത്യൻ സിനിമ ഇത്രയധികം കേന്ദ്രങ്ങളിൽ റിലീസ് ചെയ്യുന്നത്. സൗദി അറേബ്യയിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ അംഗത്വ കാമ്പയിൻ നടന്നു വരുന്നതായും കൂടുതൽ വിവരങ്ങൾക്ക് +966 571157013 (നൗഷാദ് കോട്ടക്കൽ) നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.