മമ്മൂട്ടി, ജ്യോതിക ചിത്രമായ കാതൽ ലൊക്കേഷനിൽ സൂര്യ അതിഥിയായി എത്തിയിരുന്നു. കോലഞ്ചേരി ബ്രൂക്ക് സൈഡ് ക്ലബ്ബിലാണ് നടൻ എത്തിയത്. സെറ്റിൽ ഏറെ സമയം ചെലവഴിച്ച ശേഷമാണ് നടൻ തിരികെ പോയത്.
ഇപ്പോഴിതാ സൂര്യ കാതൽ ലൊക്കേഷനിൽ എത്തിയ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി കമ്പനി. യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തു വിട്ടിരിക്കുന്നത്. സൂര്യ കാറിൽ വന്ന് ഇറങ്ങുന്നതും മമ്മൂട്ടിക്കൊപ്പം ബിരിയാണി കഴിക്കുന്നതുമൊക്കെ വിഡിയോയിൽ കാണാം.
12 വർഷങ്ങൾക്ക് ശേഷമാണ് ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണം. മമ്മൂട്ടിക്കും ജ്യോതികക്കുമൊപ്പം ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.