മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്‍റെ ട്രെയിലർ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു. ഒന്നര മിനിറ്റുള്ള ട്രെയിലറാണ് റിലീസ് ചെയ്തിരിക്കുന്നത്. ഐ.എഫ്.എഫ്.കെയിൽ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച ചിത്രത്തിന്റെ തിയറ്റർ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.അതേസമയം, ചിത്രം ഒ.ടി.ടി റിലീസാണെന്ന തരത്തിലുള്ള വാർത്തകളും വന്നിരുന്നു.
'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്‍റെ കഥ ലിജോയുടേതാണ്. എസ്. ഹരീഷ് ആണ് തിരക്കഥ. മമ്മൂട്ടിയുടെ പുതിയ നിർമാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി'യും ലിജോയുടെ ആമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് നിർമാണം. നടൻ അശോകൻ, തമിഴ് നടി രമ്യ പാണ്ഡ്യൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴ്നാട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ പഴനിയാണ്. വേളാങ്കണ്ണിയിലാണ് ആദ്യഘട്ട ചിത്രീകരണം നടന്നത്. പേരൻപ്, പുഴു, കർണൻ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ തേനി ഈശ്വറാണ് കാമറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.