കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായും ഐ.പി.എൽ ചെയർമാൻ രാജീവ് ശുക്ലയുമായും കൂടിക്കാഴ്ച നടത്തി മമ്മുട്ടി

കേന്ദ്ര വാർത്തവിതരണപ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറുമായും ഐ.പി.എൽ ചെയർമാൻ രാജീവ് ശുക്ലയുമായും കൂടിക്കാഴ്ച നടത്തി മമ്മുട്ടി. ജോൺ ബ്രിട്ടാസ് എം.പിക്കൊപ്പമായിരുന്നു മമ്മുട്ടിയുടെ കൂടിക്കാഴ്ച. രമേഷ് പിഷാരടിയും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു. പിഷാരടിയാണ് കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.

Full View

ജീവിതത്തിലെ ചില നിമിഷങ്ങൾ അസാധാരണമാണ്. ഗംഭീരമായ ചർച്ച മമ്മുട്ടിയും അനുരാഗ് താക്കൂറും രാജീവ് ശുക്ലയും തമ്മിൽ നടന്നുവെന്ന് കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ച് രമേഷ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു. അനൗദ്യോഗികമായ കൂടിക്കാഴ്ചയിൽ ജോൺ ബ്രിട്ടാസ് എം.പിയും ഒപ്പമുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Mammootty meets Union Minister Anurag Thakur and IPL Chairman Rajeev Shukla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.