നിർമാതാവ് ആൻറണി പെരുമ്പാവൂരിെൻറ മകളും ഡോക്ടറുമായ അനിഷയുടെ വിവാഹവിരുന്നായിരുന്നു ഇന്ന്. പതിവുപോലെ കിടിലൻ ലുക്കിലാണ് നടൻ മമ്മൂട്ടി സിനിമ പ്രവർത്തകർക്കായുള്ള വിരുന്നിൽ പെങ്കടുക്കാനെത്തിയത്. ഇന്നലെ വെള്ള ജുബ്ബയും മുണ്ടും ധരിച്ച് താടിയും മുടിയും നീട്ടിയ ലുക്കിൽ മമ്മൂട്ടി സമൂഹ മാധ്യമങ്ങൾ കീഴടക്കിയെങ്കിൽ ഇന്ന് കറുത്ത കുർത്ത ധരിച്ച് മീശ പിരിച്ചുകൊണ്ടുള്ള ലുക്കാണ് വൈറലാകുന്നത്.
കറുത്ത സ്യൂട്ടണിഞ്ഞ് മാസ്സ് ലുക്കിൽ മോഹൻലാലും വിരുന്നിൽ നിറഞ്ഞുനിന്നു. ലാലും മമ്മൂട്ടിയും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ ഇരുവരുടേയും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിർമാതാവ് ആേൻറാ ജോസഫും അവതാരകനും സംവിധായകനുമായ രമേഷ് പിഷാരടിയും രണ്ട് സൂപ്പർതാരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
പെരുമ്പാവൂർ ചക്കിയത്ത് ഡോ വിൻസൻറിെൻറയും സിന്ധുവിെൻറയും മകനായ ഡോക്‌ടർ എമിലാണ് അനിഷ ആൻറണിയുടെ വരൻ. ഇന്നലൊയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്.
MEN IN BLACK
Posted by Ramesh Pisharody on Monday, 28 December 2020
🔥🔥🔥
Posted by Ajai Vasudev on Monday, 28 December 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.