പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. ഒക്ടോബർ 7 ന് തിയറ്റർ റിലീസായി എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ പ്രതീക്ഷയെ കുറിച്ച് പറയുകയാണ് നടന്റെ പി. ആർ. ഒ റോബർട്ട് കുര്യാക്കോസ്. സോഷ്യൽ മീഡിയയിലൂടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കൂടാതെ റോഷാക്കിനായി നെറ്റ്ഫ്‌ളിക്‌സ് വന്‍ തുക വാഗ്ദാനം ചെയ്തുവെന്നും റോബർട്ട് പറയുന്നു.
'ഒ.ടി.ടി റിലീസിന് റോഷാക്കിനു നെറ്റ്ഫ്ലിക്സ് ഇട്ട വില കേട്ട് ഞാൻ ഞെട്ടി, അത് കൊടുക്കാമായിരുന്നു എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു " ഈ പടം വേറെ ലെവലിൽ വരും, ബോക്സ് ഓഫീസിൽ വലിയ ചലനം ഉണ്ടാക്കും, താൻ നോക്കിക്കോ " ആ കണക്ക് കൂട്ടലുകൾ എത്ര കൃത്യമായിരുന്നു' എന്നാണ് റോബേര്‍ട്ട് പറയുന്നത്.
കെട്ട്യോളാണ് എന്റെ മാലാഖക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്തചിത്രത്തിൽ ലൂക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 7ന് തിയേറ്ററില്‍ എത്തിയ റോഷാക്ക് ആഗോളതലത്തില്‍ അഞ്ച് കോടിയോളമാണ് നേടിയത്. കേരളത്തില്‍ നിന്ന് മാത്രം ലഭിച്ചത് മൂന്ന് മുതല്‍ നാല് കോടി വരെയാണ് എന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സമീര്‍ അബ്ദുള്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മമ്മൂട്ടിക്കൊപ്പം ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.