മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ടർബോ'. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണിത്. മെഗാസ്റ്റാറിന്റെ മറ്റു ചിത്രങ്ങൾ പോലെ ഏറെ പ്രതീക്ഷയോടെയാണ് ടർബോക്കായി കാത്തിരിക്കുന്നത്.
ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ പരിക്കുകളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് മെഗാസ്റ്റാർ. ടർബോയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസിനോട് അനുബന്ധിച്ചുള്ള പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ ചിത്രീകരണത്തിനിടെ 70 ഓളം പരിക്കുകൾ പറ്റിയെന്നും സിനിമാഭിനയം എന്നു പറഞ്ഞാൽ ദുർഘടം പിടിച്ച പണിയാണെന്ന് ചില സമയം തോന്നുമെന്നും മമ്മൂട്ടി പറഞ്ഞു.
'എല്ലാത്തിനും കാരണം റോബിയാണ്(കണ്ണൂർ സ്ക്വാഡിന്റെ സംവിധായകൻ). അവൻ എല്ലായിടത്തും പോയി മമ്മൂക്ക ഭയങ്കര ഹാർഡ് വർക്കാണ്, എത്ര വേണമെങ്കിലും കഷ്‌ടപ്പെടാൻ തയാറാണ്, രാത്രിയും പകലുമില്ലാതെ അഭിനയിക്കും എന്നൊക്കെ പറഞ്ഞു. അത് കേട്ടിട്ട് ഇവരും എന്നെ അതുപോലെ കഷ്‌ടപ്പെടുത്തി. ഇനി അടുത്തത് ആരാണാവോ കഷ്‌ടപ്പെടുത്താൻ വരുന്നത്.
ഈ ചിത്രത്തിൽ ചെറുതും വലുതുമായി 76 പരിക്ക് എനിക്ക് സംഭവിച്ചു. പുറത്ത് കാണാൻ പറ്റുന്നതും കാണാൻ പറ്റാത്തതും അതിൽ ഉണ്ട്. സിനിമാഭിനയം എന്നു പറഞ്ഞാൽ ദുർഘടം പിടിച്ച പണിയാണെന്ന് ചില സമയം നമുക്ക് തോന്നും. രാത്രിയെന്നില്ല, പകലെന്നില്ലാതെ കഷ്ടപ്പെടേണ്ടി വരും. ഇത്രയും കഷ്‌ടപ്പെടുന്നതിന് പൈസ കിട്ടാറില്ലേ എന്ന് ചിലർ ചോദിക്കും. കഷ്‌ടപ്പെടേണ്ടി വരുമെന്ന് അറിഞ്ഞിട്ട് തന്നെയാണ് വന്നത്. ഇനിയും കഷ്‌ടപ്പെടാൻ തയ്യാറാണ്'- പ്രസ്മീറ്റിൽ മമ്മൂട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.