അഗളി: ആൾക്കൂട്ട മർദനത്തിനിരയായി അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ വീട്ടിൽ നടൻ മമ്മൂട്ടി ഏർപ്പെടുത്തിയ അഭിഭാഷകരെത്തി. തമിഴ്നാട് ഹൈകോടതി സീനിയർ അഭിഭാഷകൻ നന്ദകുമാറും മൂന്ന് ജൂനിയർ അഭിഭാഷകരുമാണ് മധുവിന്റെ ബന്ധുക്കളെ സന്ദർശിച്ചത്. എല്ലാ നിയമസഹായവും വാഗ്ദാനം ചെയ്തു. കേസന്വേഷണം പൊലീസ് ശരിയായ നിലയിൽ നടത്തിയിട്ടില്ലെന്നും കണ്ടെത്തിയ 16 പ്രതികളെക്കൂടാതെ കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ബന്ധുക്കൾ പരാതിപ്പെട്ടു.
മധു സംഭവസ്ഥലത്ത് നിന്ന് പൊലീസ് വാഹനത്തിൽ കയറിയ ശേഷമുണ്ടായ കാര്യങ്ങളും ദുരൂഹത നിറഞ്ഞതാണ്. ഇതും അന്വേഷണ വിധേയമാക്കണം. കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാകാതിരുന്നത് കോടതിയുടെ രൂക്ഷ വിമർശനത്തിനിടയാക്കി
യിരുന്നു. വിഷയം മാധ്യമങ്ങളിൽ നിന്ന് ശ്രദ്ധയിൽപ്പെട്ട മമ്മൂട്ടി കേസ് നടത്തിപ്പിന് ആവശ്യമായ നിയമസഹായം വാഗ്ദാനം ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.