പത്തനംതിട്ട: നടൻ മാമുക്കോയയുടെ അവസാന സിനിമ ‘മുകൾപരപ്പ്’ തിയറ്ററുകളിലേക്ക്. മലബാറിലെ തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ നിർമിച്ച ചിത്രമാണിത്. സിബി പടിയറ കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത മുകൾപരപ്പ് സെപ്റ്റംബർ ആദ്യം റിലീസാകും. സുനിൽ സൂര്യയാണ് നായകൻ.
പാറഖനനത്തിന്റെ പ്രകമ്പനങ്ങൾ മുഴങ്ങുന്ന ഗ്രാമത്തിലെ പേരെടുത്ത തെയ്യക്കാരനായ ചാത്തുട്ടിപ്പെരുവണ്ണാന്റെ അന്തഃസംഘർഷങ്ങളിലൂടെ വികസിക്കുന്ന മുകൾപരപ്പ് കണ്ണൂരിന്റെ ഗ്രാമ്യഭാഷ സൗന്ദര്യം തുളുമ്പുന്ന ചിത്രമാണെന്ന് സിബി പടിയറ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പ്രവാസിയായ ജെ.പി. തവറൂലാണ് നിർമാതാവ്. പത്തനംതിട്ടക്കാരായ സിനു ഗോപാലകൃഷ്ണൻ സീതത്തോട്, ബിജോ മോഡിയിൽ കുമ്പളാംപൊയ്ക, ലെജു നായർ നരിയാപുരം എന്നിവർ സഹനിർമാതാക്കളുമാണ്.വാർത്തസമ്മേളനത്തിൽ സുനിൽ സൂര്യ, സിനു ഗോപാലകൃഷ്ണൻ, മണികണ്ഠൻ വയനാട്, ശിവദാസ് മട്ടന്നൂർ, പ്രജിത് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.