നടി ​ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ അറസ്റ്റിൽ

ചെന്നൈ: നടി ​ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ അറസ്റ്റിൽ. ​ഗൗതമിയും മകളും താമസിക്കുന്ന കൊട്ടിവാരത്തെ വീട്ടിലാണ് ഇയാൾ അതിക്രമിച്ച് കയറിയത്.

വീടിന്‍റെ മതിൽ ചാടി കടന്നാണ് ഇയാൾ അകത്ത് കയറിയത്. വീട്ടുജോലിക്കാരനായ സതീഷ് ആണ് യുവാവിനെ ആദ്യം കണ്ടത്. ഇയാളെ പിടികൂടി പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.

മദ്യ ലഹരിയിലായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. പാണ്ഡ്യൻ എന്നാണ് പേര്. വീട്ടിൽ അതിക്രമിച്ച് കയറിയതിനും പൊതു സ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനും ഇയാൾക്കെതിരേ കേസെടുത്തു.

Tags:    
News Summary - Man arrested for trespassing on Gautami's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.