അന്ന് മഞ്ജു വാര്യരെ കാണാൻ കരഞ്ഞു; ഇന്ന് താരത്തിനോടൊപ്പം സിനിമയിൽ

'എനിക്ക് മഞ്ജു വാര്യരെ കാണണം' എന്ന് പറഞ്ഞ് കരയുമ്പോൾ തേജസിന് രണ്ടര വയസ്സ്. ഇപ്പോർ ആറാം വയസ്സിൽ മഞ്ജുവിനൊപ്പം സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയിരിക്കുകയാണ് തേജസിന്. 'വെള്ളരിക്കപട്ടണം' എന്ന ചിത്രത്തിൽ ഓഡിഷൻ വഴിയാണ് തേജസ് തെരഞ്ഞെടുക്കപ്പെട്ടത്.

ഷൂട്ടിങ്ങിനിടെയാണ് മഞ്ജു വാര്യർ തേജസിന്‍റെ രണ്ടര വയസ്സിലെ വീഡിയോ കാണാൻ ഇടയായത്. 'എനിക്ക് മഞ്ജു വാര്യരെ കാണണം' എന്ന് പറഞ്ഞായിരുന്നു വീഡിയോയിൽ തേജസ്ന്റെ കരച്ചിൽ മുഴുവനും. അന്ന് കരഞ്ഞെങ്കിലും ഇന്ന് കൂടെ അഭിനയിക്കാൻ പറ്റിയ സന്തോഷത്തിലാണ് ഇപ്പോൾ തേജസ്. കുരുന്നിന്‍റെ സ്നേഹത്തിനു മുന്നിൽ സ്വതസിദ്ധമായ ചിരി ആയിരുന്നു താരത്തിന്‍റെ മറുപടി. ഒപ്പം നിർത്തി ഒരു ഫോട്ടോ എടുക്കാനും മറന്നില്ല മഞ്ജു.



ഫുള്‍ ഓണ്‍സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിക്കാപട്ടണ'ത്തിന്‍റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. മാവേലിക്കരയും വെണ്മണിയുമാണ് പ്രധാന ലൊക്കേഷനുകള്‍.

മഞ്ജു വാര്യര്‍ക്കും സൗബിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണനായര്‍, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.


എഡിറ്റിങ് -അപ്പുഭട്ടതിരി, അര്‍ജു ബെൻ, ഗാനരചന - മധുവാസുദേവൻ, വിനായക് ശശികുമാർ, സംഗീതം - സച്ചിന്‍ ശങ്കര്‍ മന്നത്ത്, പ്രൊഡക്ഷൻ ഡിസൈനർ -. ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ബെന്നി കട്ടപ്പന, അസോസിയേറ്റ് ഡയറക്ടർമാർ -ശ്രീജിത് നായർ, കെ.ജി. രാജേഷ് കുമാർ, പി.ആര്‍.ഒ-എ.എസ്. ദിനേശ്.

Tags:    
News Summary - Manju cried to see Warrier that day; Today in the movie with the star

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.