സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് നിർമ്മിച്ച്, റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് " സ്വർഗം ". ജോണി ആന്റണി, അജു വർഗീസ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ മഞ്ജുപിള്ളയും ഒരു പ്രധാന വേഷത്തിലെത്തുന്നു. സെറ്റിൽ ജോയിൻ ചെയ്ത ചിത്രത്തിന്റെ ഭാഗമായ വിവരം സോഷ്യൽ മീഡിയയിലൂടെ മഞ്ജു പിള്ള പ്രേക്ഷകരെ അറിയിച്ചത്.
മഞ്ജു പിള്ള,ജോണി ആന്റണി, അജു വർഗീസ് എന്നിവരെ കൂടാതെ അനന്യ, സിജോയ് വർഗീസ്, വിനീത് തട്ടിൽ, അഭിരാം രാധാകൃഷ്ണൻ, സജിൻ ചെറുകയിൽ, ഉണ്ണിരാജാ, രഞ്ജിത്ത് കങ്കോൽ, കുടശ്ശനാട് കനകം, ശ്രീരാം ദേവാഞ്ജന, സൂര്യാ, മഞ്ചാടി ജോബി, ശ്രീറാം, ദേവാജ്ഞന എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായി 'സ്വർഗ' ത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസ്സി കെ. ഫെർണാണ്ടസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം എസ് ശരവണൻ നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ബേബി ജോൺ കലയന്താനി എന്നിവരുടെ വരികൾക്ക് മോഹൻ സിതാര, ജിന്റോ ജോൺ, ലിസി ഫെർണാണ്ടസ് എന്നിവർ സംഗീതം പകരുന്നു. ഏറെ പ്രശസ്തമായ ഒരുപിടി ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ രചിച്ച് ശ്രദ്ധേയനായ ബേബി ജോൺ കലയന്താനി ആദ്യമായി ഒരു സിനിമക്കു ഗാനങ്ങൾ രചിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. ലിസ്സി കെ ഫെർണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റെണി, റോസ് റെജിസ് എന്നിവർ ചേർന്ന് തിരക്കഥ - സംഭാഷണമെഴുതുന്നു.
എഡിറ്റിങ് - ഡോൺ മാക്സ്. കലാ സംവിധാനം - അപ്പുണ്ണി സാജൻ, മേക്കപ്പ് - പാണ്ഡ്യൻ, കോസ്റ്റ്യും ഡിസൈൻ - റോസ് റെജീസ്, അസ്സോസ്റ്റിയേറ്റ് ഡയറക്ടർ - റെജിലേഷ്, ആൻ്റോസ് മാണി, പ്രൊഡക്ഷൻ മാനേജർ - റഫീഖ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ - തോബിയാസ്, സ്റ്റിൽസ് - ജിജേഷ് വാടി, പോസ്റ്റർ ഡിസൈൻ - അനന്തു. സ്റ്റിൽസ് - ജിജേഷ് വാടി, പിആര്‍ഒ - വാഴൂര്‍ ജോസ്, എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.