മഞ്ജു വാര്യർ, സൗബിൻ ഷാഹിർ ചിത്രം ‘വെള്ളരിപട്ടണം’ ഒ.ടി.ടിയി​ൽ

മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത ‘വെള്ളരിപട്ടണം’ ഒ.ടി.ടിയി​ൽ. മഞ്ജു വാര്യർ, സൗബിൻ ഷാഹിർ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ, സലീം കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആക്ഷേപ ഹാസ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം മാർച്ച് 24 നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.

സമകാലിക രാഷ്ട്രീയ വിഷയങ്ങളും അധികാര വടംവലിയും സിനിമകളിൽ നടപ്പ് രീതിയിലുള്ള പഞ്ചായത്ത് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പുമൊക്കെയാണ് സിനിമയുടെ പ്രമേയം. ശരത് കൃഷ്ണ, മഹേഷ് വെട്ടിയാർ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ഛായാഗ്രഹണം അലക്സ് ജെ പുളിയ്ക്കൽ, എഡിറ്റിങ്ങ് അപ്പു എൻ ഭട്ടതിരി എന്നിവർ നിർവഹിക്കുന്നു. റിലീസായി ഒരു മാസത്തിനു ശേഷമാണ് ചിത്രം ഒ.ടി.ടിയിലെത്തുന്നത്.

Tags:    
News Summary - Manju Warrier, Soubin Shahir movie 'Vellaripattanam' in OT​T

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.