തന്റെ തമിഴ് ഗാനത്തെ ട്രോളുന്നവരോട്! മഞ്ജു വാര്യരുടെ മറുപടി വൈറലാവുന്നു

ഞ്ജു വാര്യർ,  അജിത്ത് എന്നിവരെ  കേന്ദ്രകഥാപാത്രങ്ങളാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുനിവ്. പൊങ്കൽ റിലീസായി എത്തുന്ന ചിത്രത്തിലെ രണ്ടാംഗാനം കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. മഞ്ജു വാര്യരാണ് കാസേതാൻ കടവുളഡ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.

 പാട്ടു പുറത്ത് വന്നതിന് പിന്നാലെ വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു. നടിയുടെ ശബ്ദ്ം കേൾക്കാനില്ലെന്നായിരുന്നു ആരാധകരുടെ പരാതി. ഇപ്പോഴിതാ ട്രോളിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. കൂടാതെ ഗാനം ആലപിക്കുന്നതിന്റെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

'തുനിവിലെ കാസേതാൻ കടവുളഡയുടെ ലിറിക്കൽ വീഡിയോ പുറത്ത്. അതിൽ എന്റെ ശബ്ദം കേൾക്കാതെ വിഷമിക്കുന്നവർക്കായി, വിഷമിക്കേണ്ട, ഇത് വീഡിയോ പതിപ്പിനായി റെക്കോർഡുചെയ്‌തു. നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി. രസകരമായ ട്രോളുകളും ആസ്വദിച്ചു! ഒരുപാട് സ്നേഹം'-ട്വീറ്റ് ചെയ്തു.

ജിബ്രനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ബോണി കപൂറാണ് നിർമിക്കുന്നത്.  ധനുഷ് ചിത്രമായ അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്.


Tags:    
News Summary - Manju Warrier's Reaction About Her Thunivu Movie Song Trolls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.