ഏറെ ചർച്ച ചെയ്യപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്ത 'തിങ്കളാഴ്ച്ച നിശ്ചയം' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ മനോജ്.കെ.യു. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര'. പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിന്റോ സണ്ണിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബെൻഹർ ഫിലിംസിൻ്റെ ബാനറിൽ മാനുവൽ ബിജു നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ ആറിന് തൃപ്പൂണിത്തുറ പേട്ടയിൽ ആരംഭിക്കും. ഗൗരവമായ ഒരു വിഷയം നർമ്മത്തിലൂടെ പറയുന്നതാണ് ഈ ചിത്രം. നഗര ജീവിതത്തിൻ്റെ ഒരു നേർക്കാഴ്ച്ച എന്നാണ് ചിത്രത്തെക്കുറിച്ചു പറയാനാവുക.
അന്നാ റെജി കോശിയാണു നായിക. രജനീകാന്ത് ചിത്രമായ വേട്ടയാനിൽ മുഖ്യ വേഷമണിഞ്ഞ തൻമയസോൾ ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാഫർ ഇടുക്കി, ജയിംസ് എല്യാ വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, സജിൻ ചെറുകയിൽ കലാഭവൻ റഹ്മാൻ, ശ്രുതി ജയൻ, ശ്രീധന്യ, ആർട്ടിസ്റ്റ് കുട്ടപ്പൻ, മനോഹരിയമ്മ. പൗളി വത്സൻ. ഷിനു ശ്യാമളൻ, ജസ്നിയാ.കെ.ജയദീഷ്, . തുഷാരാ, അരുൺ സോൾ, പ്രിയാ കോഴിക്കോട്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബിജു ആൻ്റണി യുടേതാണ് കഥയും തിരക്കഥയും, സംഭാഷണവും, സംഗീതം - ശങ്കർ ശർമ്മ. ഛായാഗ്രഹണം - റോജോ തോമസ്. എഡിറ്റിംഗ് - അരുൺ. ആർ.എസ്. കലാസംവിധാനം സൂരജ് കുറവിലങ്ങാട്. മേക്കപ്പ് - മനോജ്കിരൺ രാജ്. കോസ്റ്റ്യും ഡിസൈൻ - സുജിത് മട്ടന്നൂർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഷാബിൽ അസീസ്. അസ്സോസ്സിയേറ്റ് ഡയറക്ടർ - സച്ചി ഉണ്ണികൃഷ്ണൻ. ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ - മജു രാമൻ. പ്രൊഡക്ഷൻ കൺട്രോളർ സഫി ആയൂർ, വാഴൂർ ജോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.